മതസ്പര്‍ധയുണ്ടാക്കുന്ന ആശയപ്രചാരണത്തിന് പിന്തുണയില്ല -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മതസ്പര്‍ധയുണ്ടാക്കുന്ന ആശയപ്രചാരണങ്ങള്‍ക്ക് മുസ്ലിം ലീഗിന്‍െറ പിന്തുണയുണ്ടാകില്ളെന്ന് പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി. മീഡിയ വണ്‍ ‘വ്യൂ പോയന്‍റ്’ പരിപാടിയിലാണ് യു.എ.പി.എക്കെതിരായ പാര്‍ട്ടി നിലപാടില്‍കൂടി അദ്ദേഹം വ്യക്തത വരുത്തിയത്. യു.എ.പി.എ ചുമത്തുന്നതിലെ വിവേചനമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

മുജാഹിദ് നേതാക്കളായ എം.എം. അക്ബറിനും ഷംസുദ്ദീന്‍ പാലത്തിനുമെതിരായ വിമര്‍ശനങ്ങളില്‍ പൂര്‍ണമായും അവരെ പിന്തുണക്കാനും അദ്ദേഹം തയാറായില്ല. മതവിദ്വേഷമുണ്ടാക്കുന്ന സിലബസുകള്‍ നിരോധിക്കണം. കുട്ടികളില്‍ വിഷം കുത്തിവെക്കുന്ന തരത്തിലുള്ള പാഠ്യ പദ്ധതികളോട് യോജിക്കാനാവില്ല. പ്രസംഗങ്ങളിലും വിദ്വേഷപ്രചാരണമുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, മുസ്ലിം വേട്ടക്കെതിരെ എന്ന തലക്കെട്ടില്‍ ലീഗ് നടത്തുന്ന കാമ്പയിനെതിരെ മുഖ്യമന്ത്രിയും സമസ്ത ഇ.കെ വിഭാഗവും ചില വിയോജിപ്പുകള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലീഗ് കാമ്പയിന്‍ സലഫി നേതാക്കളെ ന്യായീകരിക്കാനാണെന്ന പരസ്യവിമര്‍ശനം ചില സമസ്ത നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ലീഗ് വേദിയില്‍ ആരെങ്കിലും വിദ്വേഷപ്രസംഗം നടത്തിയാല്‍ നടപടിയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പുനല്‍കി.

Tags:    
News Summary - pk kunjalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.