പി.കെ. ശ്രീമതിക്കെതിരായ വ്യക്​തിഹത്യ: ബി. ഗോപാലകൃഷ്​ണന്​ അറസ്​റ്റ്​ വാറന്‍റ്

കണ്ണൂർ: പി.കെ. ശ്രീമതി എം.പിക്കെതിരെ അഴിമതിയാരോപണങ്ങൾ നടത്തുകയും വ്യക്​തിഹത്യ ചെയ്യുകയും ചെയ്​ത സംഭവത്തിൽ ബി.ജെ.പി നേതാവ്​ ബി. ഗോപാലകൃഷ്​ണനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിച്ചു.

പി.കെ. ശ്രീമതി നൽകിയ മാനനഷ്​ട​ക്കേസിൽ ചൊവ്വാഴ്​ച കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ബി. ഗോപാലകൃഷ്​ണൻ ഹാജരായില്ല. ഇതേത്തുടർന്നാണ്​ അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിച്ചത്​. കേസ്​ ഏപ്രിൽ നാലിന്​ വീണ്ടും പരിഗണിക്കും. അന്ന്​ ഗോപാലകൃഷ്​ണനെ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കുന്നതിനാണ്​ കോടതി പൊലീസിന്​ നിർദേശം നൽകിയത്​.

ചാനൽ ചർച്ചയിലാണ്​ ശ്രീമതിയെ വ്യക്​തപരമായി അധിപേക്ഷിക്കുകയും അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്​തത്​.

Tags:    
News Summary - PK Sreemathi B Gopalakrishnan arrest warrant -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.