കൊച്ചി: പി. കെ. ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തിെൻറ പേരിൽ നൽകിയ പരാതിയിൽ നടപടിയില്ലെന്നാരോപിച്ച് ഹൈകോ ടതിയിൽ ഹരജി. പത്തനംതിട്ട എസ്.െഎക്ക് നൽകിയ പരാതിയിൽ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശി ആർ.എം. രാജസിംഹയാണ് ഹരജി നൽകിയത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പട്ട് പാർട്ടിയുടെയും സർക്കാറിെൻറയും നിലപാട് വ്യക്തമാക്കാൻ ചേർന്ന യോഗത്തിലാണ് പി.കെ. ശ്രീമതി വിവാദ പരാമർശം നടത്തിയത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾ കുളത്തിൽ മുങ്ങിക്കുളിക്കണമെന്ന് പറയുന്നത് പുരുഷന്മാർക്ക് സ്ത്രീ സൗന്ദര്യം ആസ്വദിക്കാനാണെന്നായിരുന്നു പരാമർശം.
ഇതു ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണെന്നാണ് പരാതിയിൽ പറയുന്നത്. 2018 ഒക്ടോബർ ഒമ്പതിന് നടത്തിയ പരാമർശത്തിെൻറ പേരിൽ 17നാണ് പരാതി നൽകിയത്. ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.