തിരുവനന്തപുരം: ജലവിഭവവകുപ്പിൻറ ഡാം പരിസരത്ത് പ്ലാസ്റ്റിക് വലിച്ചെറിയുന്നത് അധികൃതരുടെ കണ്ണിൽെപട്ടാൽ 500 രൂപ പിഴ നൽകേണ്ടിവരും. ഫോേട്ടായെടുക്കുന്നതിന് 50 രൂപ ഫീസടച്ച് രസീത് വാങ്ങിയില്ലെങ്കിലും പിടിവീഴും. പ്രഫഷനൽ ഫോേട്ടാഗ്രാഫറാണെങ്കിൽ 500 രൂപയാണ് ഫീസ്. വിവാഹ ആവശ്യത്തിന് വിഡിയോ പിടിക്കാൻ ആയിരം രൂപ നൽകണം. എല്ലാത്തരം ഫീസും വർധിപ്പിച്ച് ജലവിഭവവകുപ്പ് ഉത്തരവിറക്കി.
പ്രവൃത്തിദിവസങ്ങളിൽ ഡാം ഗാർഡനിൽ സിനിമ ചിത്രീകരണത്തിന് ഒരു പകലിന് 25,000 രൂപയും അവധിദിവസമാണെങ്കിൽ 50,000 രൂപയും നൽകണം. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ ചിത്രീകരണത്തിന് 25,000 രൂപയാണ് ഫീസ്. പൂവ് പറിച്ചാൽ 50 രൂപയും ചെടി നശിപ്പിച്ചാൽ ചെടിയുടെ വിലയും 100 രൂപയും ടിക്കറ്റില്ലാതെ പ്രവേശിച്ചാൽ 50 രൂപയും പിഴ നൽകണം. വൈദ്യുതിലൈറ്റുകൾ എറിഞ്ഞുടച്ചാൽ അതിനും 500 രൂപ പിഴ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.