തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് എയ്ഡഡ് സ്കൂളുകളിലുള്ള കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്കുകൂടി ഏകജാലക രീതിയിൽ പ്രവേശനം നൽകണമെന്ന ന്യൂനപക്ഷ കമീഷൻ ഉത്തരവ് ഇൗ വർഷം നടപ്പാകില്ല. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു കമീഷൻ ഉത്തരവ് നൽകിയത്. ഇത് നടപ്പാക്കാൻ നിലവിലുള്ള സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തണം. ഇതിനുശേഷം സോഫ്റ്റ്വെയർ ഒാഡിറ്റ് നടത്തി സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഉപയോഗിക്കാനാകൂ. ഇതിന് കൂടുതൽ സമയമെടുക്കുമെന്ന് കണ്ടാണ് ഇൗവർഷം ഇത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതിനായി കാത്തിരുന്നാൽ മുഴുവൻ പ്രവേശന നടപടി വൈകും.
എന്നാൽ, അടുത്തവർഷം മുതൽ കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് ഏകജാലക രീതിയിൽ പ്രവേശനം നൽകാനാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ആലോചിക്കുന്നത്. നിലവിൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സ്കൂളുകൾ കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക്പട്ടിക തയാറാക്കേണ്ടത്. ഇത് സ്കൂളിൽ പ്രസിദ്ധീകരിക്കുകയും വേണം. എന്നാൽ, കമ്യൂണിറ്റി േക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഏകജാലക സംവിധാനത്തിൽ പ്രവേശനം ലഭിച്ചാൽ ഒഴിവുവരുന്ന സീറ്റ് മാനേജ്മെൻറുകൾ തിരിമറി നടത്തുന്നുവെന്ന പരാതി വ്യാപകമാണ്.
ഒഴിവുവരുന്ന സീറ്റിലേക്ക് കമ്യൂണിറ്റി േക്വാട്ട റാങ്ക് ലിസ്റ്റിലെ അടുത്ത വിദ്യാർഥിക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇതേതുടർന്നാണ് ഇൗ സീറ്റുകളിലെ പ്രവേശനം കൂടി ഹയർ സെക്കൻഡറി ഡയറക്ടേററ്റിെൻറ ഏകജാലക രീതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി രക്ഷിതാക്കളിൽ ചിലർ ന്യൂനപക്ഷ കമീഷനെ സമീപിച്ചതും ഉത്തരവ് സമ്പാദിച്ചതും. കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലെ പ്രവേശനത്തിൽ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.