പെരിന്തൽമണ്ണ: ജൂൺ മൂന്നിന് ഒന്നാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങാൻ തീരുമാനമെ ടുത്തതോടെ അധ്യാപകർക്കിടയിൽ ആശങ്കയും പ്രതിഷേധവും. നാലര ലക്ഷത്തിലധികം വരുന്ന വ ിദ്യാർഥികളുടെ പ്രവേശന നടപടികൾ നിർവഹിക്കാറുള്ളത് ഹയർ സെക്കൻഡറി പ്രിൻസിപ്പല ും അധ്യാപകരും ചേർന്നാണ്.
ചില വിഷയങ്ങളിൽ ഒന്നാംവർഷ മൂല്യനിർണയം അവസാനിച്ചി ട്ടുമില്ല. കൂടാതെ മേയ് 13 മുതൽ നാല് സ്പെല്ലുകളിലായി മുഴുവൻ അധ്യാപകരും നിർബന്ധമായും നാലുദിവസത്തെ അവധിക്കാല ഐ.ടി പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടറേറ്റിെൻറ കർശന നിർദേശവുമുണ്ട്. ഈ സമയത്ത് അധ്യാപകർ സ്കൂളിലുണ്ടാവില്ല.
ജൂൺ മൂന്നിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കണമെങ്കിൽ ഇനി എല്ലാ ദിവസങ്ങളിലും പരിശീലനമടക്കമുള്ള ചുമതലകളേൽക്കാതെ അധ്യാപകർ സ്കൂളിൽ ഹാജരാവേണ്ടി വരും. മൂല്യനിർണയ ജോലികൾ തീരുന്ന മുറക്ക് അഡ്മിഷനായി സ്കൂളിലെത്തേണ്ടിയും വരും. പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പിക്കാൻ നാല് പ്രവൃത്തി ദിവസമാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. മുമ്പ് ഇത് 11 ദിവസമായിരുന്നു. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കുള്ള സമയം മൂന്നുദിവസവുമാണ്.
ട്രയൽ അലോട്ട്മെൻറ് 20നും അപാകതകൾ പരിഹരിച്ച് ഒന്നാം അലോട്ട്മെൻറ് 24നും നടത്തുമ്പോൾ ഏകജാലക പ്രവേശനത്തിൽ തെറ്റുവരാനും അർഹരായ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെടാനും സാധ്യതയുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. ഫലപ്രഖ്യാപനം വന്നിട്ടും അധ്യാപകർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റോ പ്രതിഫലമോ നൽകാൻ വിദ്യാഭ്യാസ വകുപ്പിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.