തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശന വിജ്ഞാപനം വൈകും. സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ധിറുതിപ്പെട്ട് പ്രവേശന നടപടി ആരംഭിക്കേണ്ടതില്ലെന്നാണ് തീരുമാനം.
സാധാരണ എസ്.എസ്.എൽ.സി ഫലത്തിനൊപ്പം ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന സമയക്രമം പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ സമയക്രമം പിന്നീടാകും പ്രസിദ്ധീകരിക്കുക. പ്രവേശന നടപടികൾക്ക് അനുമതി തേടി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് നൽകിയ അപേക്ഷയിൽ ഇതുവരെ ഉത്തരവ് നൽകിയിട്ടുമില്ല.
ഒാൺലൈനിലാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് ഭൂരിഭാഗം വിദ്യാർഥികളും രക്ഷാകർത്താക്കളും അക്ഷയ കേന്ദ്രങ്ങളെയും സ്വകാര്യ കമ്പ്യൂട്ടർ സെൻററുകളെയുമാണ് ആശ്രയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിജ്ഞാപനമിറക്കിയാൽ അപേക്ഷിക്കാനായി വിദ്യാർഥികളും രക്ഷാകർത്താക്കളും കൂട്ടമായി എത്തുന്ന സാഹചര്യമുണ്ടാകും.
പൊതുഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതും പ്രവേശന നടപടി ആരംഭിക്കുന്നതിന് തടസ്സമാണ്. സി.ബി.എസ്.ഇ 10ാംതരം ഫലം ജൂലൈ 15ന് മാത്രമേ പ്രസിദ്ധീകരിക്കൂ. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ബോർഡുകൾക്ക് കീഴിൽ 10ാം ക്ലാസ് പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാൻ അവസരം നൽകണം. ഇവർക്കുകൂടി സൗകര്യപ്പെടുന്ന രീതിയിലായിരിക്കും പ്രവേശന നടപടി ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.