തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് നടത്താനാവാതിരുന്ന പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്താൻ തീരുമാനം. പരീക്ഷാവിജ്ഞാപനം ഹയർ സെക്കൻഡറി പരീക്ഷവിഭാഗം പ്രസിദ്ധീകരിച്ചു. ഒന്നാംവർഷ പരീക്ഷക്ക് ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടാകില്ല. പരീക്ഷഫീസ് പിഴയില്ലാതെ ജൂൺ 15നു മുമ്പ് അടക്കണം. 600 രൂപ സൂപ്പർ ഫൈൻ സഹിതം ജൂൺ 26 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 27 മുതലാണ് ഹാൾടിക്കറ്റ് വിതരണം.
പ്ലസ് വൺ പരീക്ഷ നടത്താതെയാണ് പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴിന് തുടങ്ങുന്നത്.
പ്ലസ് വൺ സ്കോർ കൂടി ചേർത്താണ് പ്ലസ്ടു ഗ്രേഡ് നിശ്ചയിക്കുക. നിരന്തര മൂല്യനിർണയം കഴിഞ്ഞവർക്കുമാത്രമേ പ്ലസ് വൺ പരീക്ഷ എഴുതാനാകൂ. ഒന്നാംവർഷ പരീക്ഷക്ക് അപേക്ഷിച്ചാൽ മാത്രമേ തുടർപഠനത്തിന് അർഹതയുള്ളൂ. എല്ലാ പരീക്ഷകളും എഴുതിയാൽ മാത്രമേ അടുത്ത വർഷം പ്ലസ് ടു പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.
അപേക്ഷകൾ സ്കൂൾ ഓഫിസിൽ നിന്നോ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും. സ്കോൾ കേരള വിദ്യാർഥികൾ അവർക്ക് അനുവദിക്കപ്പെട്ട സ്കൂളിലാണ് അപേക്ഷിക്കേണ്ടത്.
ടൈംടേബിൾ
(സമയം രാവിലെ 9.40 മുതൽ 12.30 വരെ)
സെപ്റ്റംബർ ആറ്-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവിസ് ടെക്നോളജി (ഓൾഡ്)
ഏഴ് -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്
എട്ട് -പാർട്ട് 2 ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ഒമ്പത് - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
10 -മാത്സ്, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി
13 -ഫിസിക്സ്, ഇക്കണോമിക്സ്
14 -പാർട്ട് 1 ഇംഗ്ലീഷ്
15 -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്, ജിയോളജി, അക്കൗണ്ടൻസി
16 -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം,
കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
തിരുവനന്തപുരം: കോവിഡ് വ്യാപനവും ലോക്ഡൗണും നിലനിൽക്കെ പ്ലസ് വൺ പരീക്ഷക്ക് ജൂൺ 15ന് മുമ്പ് അപേക്ഷ നൽകണമെന്ന നിർദേശത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശങ്ക. അപേക്ഷ നൽകാൻ നാലര ലക്ഷത്തോളം കുട്ടികൾ സ്കൂളിലെത്തണമെന്ന നിർദേശമാണ് ആശങ്കക്കിടയാക്കിയത്. കുട്ടികൾ അപേക്ഷഫോറത്തിൽ ഫോട്ടോ പതിച്ച് പ്രിൻസിപ്പലിെൻറ സാക്ഷ്യപ്പെടുത്തൽ സഹിതം അപേക്ഷിക്കണമെന്നാണ് നിർദേശം. നിരന്തര മൂല്യനിർണയം നിർബന്ധമാക്കിയതും പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.