തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിെൻറ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ച് വിദ്യാർഥി പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും.
വിവരങ്ങള്‍ക്ക് www.hscap.kerala.gov.in. അലോട്ട്മെൻറ് ലഭിക്കുന്ന സ്കൂളില്‍ 13ന് പ്രവേശനം നേടണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ പിന്നീട് പരിഗണിക്കില്ല.
പ്ലസ് വണ്‍ ഒന്നാം അലോട്ട്മെൻറ് പ്രവേശനം 12നും 13നും
തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ അലോട്ട്മെൻറില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. ആദ്യ അലോട്ട്മെൻറില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെൻറുകള്‍ക്കായി കാത്തിരിക്കണം. വിദ്യാർഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
ഈ വര്‍ഷം ഏകജാലകരീതിയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,609 വിദ്യാർഥികള്‍ അപേക്ഷ നല്കി. ഹയര്‍ സെക്കൻഡറി പഠനത്തിന് ലഭ്യമായ 4,22,853 സീറ്റിൽ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമുള്ള 2,86,380 മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലക പ്രവേശനം. രണ്ടാമത്തെ അലോട്ട്മെൻറിന്ശേഷം, ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെൻററി അലോട്ട്മെൻറിന് പുതിയ അപേക്ഷ സ്വീകരിക്കും. സ്പോര്‍ട്സ് േക്വാട്ട സ്പെഷല്‍ അലോട്ട്മെൻറ് ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ ആകെയുള്ള 9441 സ്പോര്‍ട്സ് േക്വാട്ട സീറ്റുകളിലേക്കുണ്ടായിരുന്ന 6660 അപേക്ഷകരില്‍ 5802 അപേക്ഷകര്‍ക്ക് അലോട്ട്മെൻറ് ലഭിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ അലോട്ട്മെൻറ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനകം പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.