മലപ്പുറം: പരിമിതമായ പ്ലസ് വൺ സീറ്റുകളിലേക്കുള്ള അപേക്ഷകരുടെ കുത്തൊഴുക്ക് വടക്കൻ ജില്ലകളിലെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നെഞ്ചിടിപ്പേറ്റുന്നു. സീറ്റുകൾ പരിമിതമായ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇത്തവണ അപേക്ഷകർ കൂടുതലാണ്.
ഒാൺലൈൻ വഴി ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച വൈകീട്ട് അവസാനിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 83,174ഉം പാലക്കാട്ട് 47,920ഉം കോഴിക്കോട്ട് 50,833ഉം പേർ അപേക്ഷിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പത്താംക്ലാസ് പരീക്ഷ ജയിച്ചത് മലപ്പുറം ജില്ലയിലാണ്. മെറിറ്റ് സീറ്റുകളുടെ എണ്ണത്തിൽ തെക്കൻ ജില്ലകളും വടക്കൻ ജില്ലകളും തമ്മിൽ വലിയ അന്തരമുണ്ട്. 37,505 കുട്ടികൾ വിജയിച്ച തിരുവനന്തപുരം ജില്ലയിൽ 24,852ഉം 11,816 കുട്ടികൾ വിജയിച്ച പത്തനംതിട്ടയിൽ 12,120ഉം 24,594 കുട്ടികൾ വിജയിച്ച ആലപ്പുഴയിൽ 18,954ഉം 21,379 കുട്ടികൾ വിജയിച്ച കോട്ടയത്ത് 16,986ഉം മെറിറ്റ് സീറ്റുകളുണ്ട്.
76,985 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയ മലപ്പുറം ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 40,722 മെറിറ്റ് സീറ്റുകൾ മാത്രം. 39,681കുട്ടികൾ വിജയിച്ച പാലക്കാട്ട് 24,450ഉം 44,096 കുട്ടികൾ വിജയിച്ച കോഴിക്കോട്ട് 27,918ഉം മെറിറ്റ് സീറ്റുകളേയുള്ളൂ. സർക്കാർ മേഖലയിൽ 26,100ഉം എയ്ഡഡിൽ 23,220ഉം സീറ്റുകളാണുള്ളത്. രണ്ടിലുമായി 1,249 സീറ്റുകൾ സ്പോർട്ട്സ് േക്വാട്ടയിലാണ്. മാനേജ്മെൻറ് േക്വാട്ടയിൽ 5370ഉം കമ്യൂണിറ്റി േക്വാട്ടയിൽ 3192ഉം സീറ്റുകളാണുള്ളത്. ശേഷിച്ച 11,386 സീറ്റുകൾ അൺ എയ്ഡഡിലാണ്.
ഹയർ സെക്കൻഡറി സ്കൂളുകളും ബാച്ചുകളും തെക്കൻ ജില്ലയെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ കുറവായതാണ് പ്ലസ് വൺ സീറ്റുകളുടെ കുറവിന് കാരണം. ഉന്നത മാർക്ക് നേടിയവർക്കുപോലും ഇഷ്ടപ്പെട്ട കോഴ്സും സ്കൂളും ലഭിക്കാനുള്ള സാധ്യത കുറവാണ്.
പുതിയ ബാച്ചുകളും സീറ്റ് വർധനയും ഉണ്ടായില്ലെങ്കിൽ ആയിരക്കണക്കിന് കുട്ടികൾക്ക് സമാന്തര സ്ഥാപനങ്ങളെയോ ഒാപൺ സ്കൂളിനെയോ ആശ്രയിക്കേണ്ടിവരും. മലപ്പുറം ജില്ലയിൽ കാൽലക്ഷത്തോളം പേർക്കും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 10,000ലധികം പേർക്കും ഉപരിപഠനത്തിന് ഒാപൺ സ്കൂളിനെ ആശ്രയിക്കേണ്ടിവരും. സീറ്റ് കുറവ് പരിഹരിക്കാൻ സർക്കാർ ഭാഗത്തുനിന്ന് ഇൗവർഷവും കാര്യമായ നീക്കം ഉണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.