പ്ലസ് വൺ സീറ്റ് ക്ഷാമം: എസ്.എഫ്.ഐയും സമരത്തിന്, മലപ്പുറം കലക്ടറേറ്റ് മാർച്ച് നാളെ

മലപ്പുറം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധ മാർച്ചുമായി എസ്.എഫ്.ഐയും. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോൾ, ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നത് സർക്കാറിന് തലവേദനയാകും. പ്ലസ് വൺ സീറ്റ് വിഷയത്തിൽ രാഷ്ട്രീയ പ്രേരിത സമരമാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി ശിവൻകുട്ടി ഇന്നലെയും പറഞ്ഞത്. എന്നാൽ, എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നതോടെ മന്ത്രിയുടെ ഈ ആരോപണത്തിന്‍റെ മുനയൊടിഞ്ഞിരിക്കുകയാണ്.


Full View

പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് എസ്.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. മലബാറിൽ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉറപ്പ് ലംഘിച്ചാൽ എസ്.എഫ്.ഐ സമരരംഗത്തിറങ്ങുമെന്നുമാണ് അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു കഴിഞ്ഞ ദിവസം പറഞ്ഞത്. മലബാറിലെ സീറ്റ് അപര്യാപ്തത സംബന്ധിച്ച് കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 




സീറ്റ്​ ക്ഷാമം മറയ്​ക്കാൻ കണക്കിലെ കളിയുമായി മന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ലെ പ്ല​സ്​ വ​ൺ സീ​റ്റ്​ ക്ഷാ​മ​ത്തി​ൽ പു​തി​യ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ക​ണ​ക്കു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. നേ​ര​ത്തേ അ​ൺ​എ​യ്​​ഡ​ഡ്, ഐ.​ടി.​ഐ സീ​റ്റ് ചേ​ർ​ത്ത ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ച്​ പൊ​ളി​ഞ്ഞ ശേ​ഷ​മാ​ണ്​ അ​പേ​ക്ഷ​ക​രെ കു​റ​ച്ചു​കാ​ണി​ച്ചും അ​ലോ​ട്ട്​​​മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ എ​ണ്ണം കു​റ​വു​ള്ള സീ​റ്റി​ൽ​നി​ന്ന്​ കു​റ​ച്ചു​മു​ള്ള മ​ന്ത്രി​യു​ടെ പു​തി​യ ക​ണ​ക്ക്. ​​

മ​ല​ബാ​റി​ൽ ശേ​ഷി​ക്കു​ന്ന ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട സീ​റ്റു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ലും 54,000 പേ​ർ​ക്ക്​ സീ​റ്റു​ണ്ടാ​കി​ല്ലെ​ന്നു​ള്ള ക​ണ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ 82,446 അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ലും ഇ​തി​ൽ സ​മീ​പ​ജി​ല്ല​ക​ളി​ലെ 7606 പേ​രെ കു​റ​ച്ച്​ 74,840 അ​പേ​ക്ഷ​ക​രാ​ണു​ള്ള​തെ​ന്നാ​ണ്​ മ​ന്ത്രി​യു​ടെ വാ​ദം. സ​മീ​പ ജി​ല്ല​ക​ളി​ലു​ള്ള ഒ​ട്ടേ​റെ കു​ട്ടി​ക​ൾ ഇ​തി​ന​കം മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യെ​ന്ന​തി​നാ​ൽ അ​പേ​ക്ഷ​ക​രെ കു​റ​ച്ചു​കാ​ണി​ച്ചു​ള്ള മ​ന്ത്രി​യു​ടെ വാ​ദം നി​ല​നി​ൽ​ക്കി​ല്ല. പു​റ​മെ, മ​ല​പ്പു​റ​ത്ത്​ അ​ലോ​ട്ട്‌​മെ​ന്റ് ന​ൽ​കി​യി​ട്ടും 10,897 പേ​ർ ​പ്ര​വേ​ശ​നം നേ​ടി​യി​ട്ടി​ല്ലെ​ന്ന്​ പ​റ​യു​ന്ന മ​ന്ത്രി ഇ​ത്ത​രം അ​പേ​ക്ഷ​ക​രെ ജി​ല്ല​യി​ൽ ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ കു​റ​ച്ചു​മു​ള്ള ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രി​ൽ മ​ഹാ​ഭൂ​രി​ഭാ​ഗ​വും ഏ​ക​ജാ​ല​ക​ത്തി​ൽ ഇ​ഷ്ട സ്കൂ​ളും ഇ​ഷ്ട വി​ഷ​യ കോ​മ്പി​നേ​ഷ​നും ല​ഭി​ക്കാ​ത്ത​വ​രാ​ണ്. ഈ ​വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ​ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം നേ​ടു​ക​. സ​മീ​പ ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​രെ മാ​റ്റി നി​ർ​ത്തി​യാ​ൽ പോ​ലും മ​ല​പ്പു​റ​ത്ത്​ 74,840 അ​പേ​ക്ഷ​ക​രു​ണ്ട്. ജി​ല്ല​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ 49,906 പേ​രെ മാ​റ്റി നി​ർ​ത്തി​യാ​ൽ ജി​ല്ല​യി​ൽ 24,934 അ​പേ​ക്ഷ​ക​ർ പു​റ​ത്തു​ണ്ട്. ജി​ല്ല​യി​ൽ മെ​റി​റ്റി​ൽ ഒ​ഴി​വു​ള്ള 5745ഉം ​സ​​പോ​ർ​ട്​​സ്, ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട​ക​ളി​ലെ ഒ​ഴി​വു​ക​ളും കൂ​ടി ചേ​ർ​ത്താ​ൽ ആ​കെ 11,083 സീ​റ്റു​ക​ൾ ബാ​ക്കി​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. സീ​റ്റ്​ ല​ഭി​ക്കാ​തെ പു​റ​ത്തി​രി​ക്കു​ന്ന ജി​ല്ല​ക്ക​ക​ത്തു​ള്ള 24,934 അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത 10,897 പേ​രു​ടെ എ​ണ്ണം കു​റ​ച്ചാ​ണ്​ മ​ന്ത്രി ജി​ല്ല​യി​ൽ ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​രു​ടെ എ​ണ്ണം 14,037 ആ​ണെ​ന്നും ഇ​വ​ർ​ക്കാ​യി 11,083 സീ​റ്റു​ണ്ടെ​ന്നും സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

അ​ലോ​ട്ട്​​​മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടി​യ​വ​ർ മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി സീ​റ്റു​ക​ൾ വ​ഴി പ്ര​വേ​ശ​നം നേ​ടി​യെ​ങ്കി​ലും ഇ​വ​രെ ജി​ല്ല​യി​ൽ സീ​റ്റ്​ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​ച്ചു​കാ​ണി​ക്കു​ന്ന പു​തി​യ ക​ണ​ക്ക്​ ത​ന്ത്ര​മാ​ണ്​ ശ​നി​യാ​ഴ്ച മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ജി​ല്ല​ക്ക്​ പു​റ​ത്തു​നി​ന്നു​ള്ള കു​ട്ടി​ക​ൾ കൂ​ടി പ്ര​വേ​ശ​നം നേ​ടി​യ​തി​നാ​ൽ മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​തി​ലും കൂ​ടു​ത​ലാ​ണ്​ ജി​ല്ല​യി​ലെ യ​ഥാ​ർ​ഥ അ​പേ​ക്ഷ​ക​ർ.

Tags:    
News Summary - Plus one seat shortage: SFI Malappuram Collectorate march tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.