മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികക്ക് കാത്തിരിക്കുന്നത് 31,915 പേർ. നിലവിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് പരിഹാരമായിട്ടില്ല. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമോ എന്നാണ് വിദ്യാർഥികൾ ഉറ്റുനോക്കുന്നത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് ലഭിച്ചില്ലെങ്കിൽ കുട്ടികൾക്ക് പണം മുടക്കി സമാന്തര വിദ്യാഭ്യാസമേഖലയെ ആശ്രയിക്കേണ്ടിവരും.
ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെന്റിൽ ആകെ 49,107 കുട്ടികളാണ് പ്രവേശനം നേടിയത്. സർക്കാർ-എയ്ഡഡ് മേഖലയിൽ 47,651 പേരും അൺ എയ്ഡഡ് മേഖലയിൽ 1,456 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റ് േക്വാട്ടയിൽ 42,006, സ്പോർട്സിൽ 840, മാനേജ്മെന്റിൽ 1,750, കമ്യൂണിറ്റിയിൽ 3,055 എന്നിങ്ങനെയായിരുന്നു പ്രവേശനം. നിലവിൽ ആകെ 18,689 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.
ഇതിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 8,859 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. അൺ എയ്ഡഡ് മേഖലയിൽ 9,830 സീറ്റുകൾ ഒഴിവുണ്ടെങ്കിലും പണം മുടക്കി പഠിക്കേണ്ട സീറ്റുകളാണ്. സർക്കാർ, എയ്ഡഡ് മേഖലെയക്കാൾ കൂടുതലാണ് അൺ എയ്ഡഡ് മേഖലയിൽ ഒഴിഞ്ഞ് കിടക്കുന്നത്. ജില്ലയിൽ ആകെ 81,022 അപേക്ഷകരാണുണ്ടായിരുന്നത്. ഈ മാസം അഞ്ച് മുതൽ പ്ലസ് വണിന് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.