തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി ഫിസിക്സിന് പുനഃപരീക്ഷയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് അന്വേഷിച്ച പൊലീസ് ചോർച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണ്. അതിനാൽ പുനഃപരീക്ഷയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത സ്കൂളുകളുടെ കാര്യത്തിൽ എല്ലാ വശവും പരിശോധിച്ച ശേഷമേ സർക്കാർ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു. ആർക്കെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അംഗീകാരമുണ്ടോ അവർക്കെല്ലാം അതിനു തടസ്സമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.