കുമ്പള: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥി ബൈക്കും ട്രക്കും കൂട്ടിയിടിച്ച് മരിച്ചു. കുമ്പള മഹാത്മ കോളജ് പ്ലസ് ടു വിദ്യാർഥി കുഞ്ചത്തൂർ കൽപന ഹൗസിൽ ഉമർ ഫാറൂഖ് - അസ്മ ദമ്പതികളുടെ മകൻ മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച ജി.എച്ച്.എസ്.എസ് ഷിറിയയിൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഹൊസങ്കടിക്ക് സമീപം ഒരുവാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന ഊരാളുങ്കൽ കമ്പനിയുടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. മുഹമ്മദ് ആദിൽ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ കുഞ്ചത്തൂർ കലന്തർഷ കോട്ടേജിൽ ഉബൈദുല്ലയുടെ മകൻ അർഷാദ് അലി(18)യെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.