ഉത്തരക്കടലാസ് കാണാനില്ല: മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കിയേക്കും

കൊല്ലം: ഉത്തരക്കടലാസ് കാണാതായ മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാന്‍ ആലോചന. എട്ടാം തീയതിക്ക്​ മുമ്പ്​ ഉത്തരക്കടലാസ്​ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ആനുപാതിക മാര്‍ക്ക് നല്‍കുക. പ്രശ്നം നാളെ ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് ചര്‍ച്ച ചെയ്യും. പൊതുവിദ്യാഭ്യസ വകുപ്പ് പൊലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്​. 

പ്ല​​സ് ​ടു ​​പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന്​ പാ​​ല​​ക്കാ​​േ​​ട്ട​​ക്ക്​ ത​​പാ​​ലി​​ൽ അ​​യ​​ച്ച ഒ​​രു​​കെ​​ട്ട്​ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​കളാണ്​ ര​​ണ്ടാ​​ഴ്​​​ച ക​​ഴി​​ഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തത്​. ഉത്തരക്കടലാസ് കാണാതായതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 

കൊല്ലം ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തര കടലാസാണ് കാണാതായത്. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഹയർസെക്കൻഡറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി. മാർക്ക് നൽകി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. മാനദണ്ഡം ബോർഡ് തീരുമാനിക്കും.

Tags:    
News Summary - plustwo question paper missing -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.