കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറി, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.
കൊച്ചി വ്യാപാരത്തിന്‍റെ നഗരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്ത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയാണ് വികസനപദ്ധതികൾ. റോ റോ സർവിസ് വഴി 30 കിലോമീറ്റർ ദൂരം 3.5 കിലോമീറ്ററായി കുറക്കാം. കോവിഡ് സാഹചര്യത്തിൽ ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താൻ കഴിയണം. വരും തലമുറയെ ലക്ഷ്യം വെക്കുന്ന വികസനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്‍റെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനും വെല്ലിങ്ടൺ ദ്വീപിലെ റോ റോ വെസലുകളുടെ സമർപ്പണവുമാണ് നേരന്ദ്രമോദി നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.