ബെ​ള​ഗാ​വി​യി​ലെ മു​ൽ​കിയിൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്രധാന

മന്ത്രി നരേന്ദ്ര മോദി സം​സാ​രി​ക്കു​ന്നു  

കേരളത്തി​ലെ യുവാക്കൾ രണ്ട്​ ആശയഗതികളുടെ തടവറയിൽപെട്ടിരിക്കുന്നു​​ -പ്രധാനമന്ത്രി

കൊച്ചി: ജാതി-മത-സമുദായ വേലിക്കെട്ടുകൾ ലംഘിച്ചുള്ള പിന്തുണ കേരളത്തിൽനിന്ന്​ ബി.ജെ.പിക്ക്​ ലഭിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഗോവയുമൊക്കെ​ മാതൃകയാക്കി കേരളവും മുന്നേറും. രാജ്യം ശരിയായ ദിശയിൽ പോകുമ്പോൾ കേരളവും അതിൽ പങ്കാളികളാകേണ്ടതുണ്ട്​. ‘യുവം 2023 ’ എന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച യൂത്ത്​ കോൺ​ക്ലേവ്​ കൊച്ചിയിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തി​ലെ യുവാക്കൾക്ക്​ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്​ ഇപ്പോഴുള്ളത്​. അവർ രണ്ട്​ ആശയഗതികളുടെ തടവറയിൽപെട്ടിരിക്കുകയാണ്​. ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക്​ പ്രാധാന്യം നൽകുമ്പോൾ വേറൊരു കൂട്ടർ കുടുംബതാൽപര്യത്തിനാണ്​ ​പ്രാധാന്യം നൽകുന്നത്​. കേരളത്തിലെ ചെറുപ്പക്കാരെ അവർ കുരുതികൊടുക്കുകയാണ്​. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുകയാണ്​ ഇരുകൂട്ടരും. ഈ രണ്ട്​ ആശയഗതികളെയും പരാജയപ്പെടുത്തേണ്ടത്​ കേരളത്തിന്‍റെ പുരോഗതിക്ക്​ അനിവാര്യമാണ്​.

കേന്ദ്ര സർക്കാർ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുമ്പോൾ ചിലർ സ്വർണക്കടത്തിനായാണ്​ അധ്വാനിക്കുന്നത്​. രാജ്യത്തെ മുൻകാല സർക്കാറുകൾ കുംഭകോണങ്ങളാലാണ്​ അറിയപ്പെട്ടിരുന്നത്​. അവരുടെ സംഭാവനകളും കുംഭകോണങ്ങളാണ്​. എന്നാൽ, സാധാരണക്കാരെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്​തരാക്കുകയാണ്​ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്​.

കേരളത്തി​ലെ യുവജനങ്ങൾ പൊതുവെ അന്താരാഷ്ട്രതലത്തിലുള്ള പ്രവർത്തനങ്ങളോട്​ ചേർന്ന്​ നിൽക്കുന്നവരാണ്​. ഇക്കാര്യത്തിൽ ബി.ജെ.പിയും കേരള യുവാക്കളും ഒരേ കാഴ്​ചപ്പാട്​ പങ്കുവെക്കുന്നവരാണ്​. ഈ ചെറുപ്പക്കാർ ഡിജിറ്റൽ ഇന്ത്യക്ക്​ നേതൃത്വം നൽകാൻ മുന്നോട്ടുവരണം. വരാനുള്ള 25 വർഷം ഭാരതത്തിന്‍റെ പുതുനിർമാണത്തിനുള്ള പ്രവർത്തന കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു​.

ഒരുകാലത്ത്​ ഇന്ത്യ ഏറ്റവും ദുർബല സമ്പദ്ഘടനയിലായിരുന്നെങ്കിൽ ഇന്ന്​ ശക്തമായ സമ്പദ്​ഘടനയിലേക്ക്​ കുതിച്ചു. ഇത്​ സാധ്യമായത്​ യുവാക്കളിലൂടെയാണ്​. അവരിൽ തന്നെയാണ്​ ഇനിയുള്ള പ്രതീക്ഷയും. ഇത്തരത്തിൽ രാജ്യം പുരോഗതിയിലേക്ക്​ മുന്നേറുമ്പോൾ കേരളവും അതിൽ പങ്കാളികളാകേണ്ടത്​ പ്രധാനമാണ്​. നിങ്ങൾ നയിക്കൂ ഞാൻ ഒപ്പം എന്നുപറഞ്ഞാണ്​ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്​.

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പ്രസംഗം പരിഭാഷപ്പെടുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. 

കൊച്ചിയിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിയിൽ വിമാനമിറങ്ങിയ മോദി ഷോയിൽ പങ്കെടുത്തശേഷമാണ് യുവം കോൺക്ലേവ് വേദിയിലെത്തിയത്. കേരളീയ വേഷത്തിലാണ് മോദിയെത്തിയത്. 

Tags:    
News Summary - PM modi kerala visit speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.