കോഴിക്കോട്: ചന്ദ്രികയുമായി ബന്ധപ്പെട്ട മാനസികസമ്മർദം കാരണമാണ് പിതാവ് രോഗിയായതെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് മുഈനലി തങ്ങൾ പറയുന്നത് കളവാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഈനലി ചെയ്തത് തെറ്റാണെന്ന് പാണക്കാട് കുടുംബം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. അത് പാർട്ടി അംഗീകരിച്ചു. ഹൈദരലി തങ്ങൾ തുടർനടപടി സ്വീകരിക്കുകയും ചെയ്യും.
ചന്ദ്രികയിൽനിന്ന് കുഞ്ഞാലിക്കുട്ടി പണമെടുത്തു എന്ന് ആർക്കും ആരോപണമില്ല. ചന്ദ്രികയിലേക്ക് പണം നിക്ഷേപിച്ചതാണ് ഇപ്പോൾ കള്ളപ്പണമെന്ന് കുറ്റപ്പെടുത്തുന്നത്. ഫിനാൻസ് ഡയറക്ടറെ ഉൾപ്പെടുത്തി പുതിയ കമ്പനിയുണ്ടാക്കിയത് ചന്ദ്രികയുമായി ബന്ധപ്പെട്ടല്ല. അതിന് പാർട്ടിക്ക് വേറെ കാരണമുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും മുഖ്യശത്രുക്കൾ അവിടത്തെ ചില ജീവനക്കാരാവും. ഒരുമാസംകൊണ്ട് ചന്ദ്രികയിലെ തൊഴിലാളികളുടെ ബാധ്യത തീർക്കാനാണ് മുഈനലി തങ്ങളെ ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയത്. ഏൽപിച്ച കാര്യം അദ്ദേഹം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും സലാം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് പാഠം പഠിച്ച് സച്ചാർ സംരക്ഷണ സമിതിയുണ്ടാക്കി ലീഗ് മുന്നോട്ടുപോവുേമ്പാൾ ശ്രദ്ധ തിരിച്ചുവിടാൻ സി.പി.എം നടത്തിയ ശ്രമമാണ് വിവാദത്തിന് പിന്നിൽ. ചന്ദ്രികയിൽ പണം കൊണ്ടിട്ടത് കള്ളപ്പണമാണെന്ന് പറയുന്നവർതന്നെയാണ് അവർക്ക് പണം കൊടുക്കുന്നില്ലെന്നും പരാതിപ്പെടുന്നത്.
ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടറെ മാറ്റാൻ പാർട്ടിയിലോ പത്രത്തിെൻറ ഡയറക്ടർ ബോർഡിലോ ചർച്ച വന്നിട്ടില്ല. അദ്ദേഹം സാമ്പത്തികസ്ഥിതി മോശമാക്കിയെന്ന് വിശ്വസിക്കുന്നില്ല. ഫിനാൻസ് ഡയറക്ടർ ശമീറുമായും മാേനജ്മെൻറുമായും ചർച്ചെചയ്യണമെന്ന് കത്ത് നൽകി ഹൈദരലി തങ്ങൾ മകനെ ചുമതലപ്പെടുത്തിയത് ഡയറക്ടറെ അംഗീകരിക്കുന്നതുകൊണ്ടാണ്. സാമ്പത്തികകാര്യങ്ങൾ കുഞ്ഞാലിക്കുട്ടി കൈകാര്യംചെയ്യുന്നത് ലീഗിെൻറ ഉന്നതാധികാര സമിതി തീരുമാനപ്രകാരമാണ്. പാർട്ടിയിൽ പറയേണ്ടകാര്യം പുറത്ത് പറഞ്ഞതാണ് മുഈനലിയുടെ കാര്യത്തിൽ പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.