സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിനിടെ പ്രതിഷേധം; ​പാർട്ടി വിടുകയാണെന്ന്​ പി.എൻ ബാലകൃഷ്​ണൻ

തിരുവനന്തപുരം: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന്​ പാർട്ടി വിടുമെന്ന്​ അറിയിച്ച്​ പി.എൻ ബാലകൃഷ്​ണൻ. സി.പി.ഐ.എം കവളങ്ങാട്​ മുൻ ഏരിയ സെക്രട്ടറിയാണ്​ ബാലകൃഷ്​ണൻ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ഇരുന്ന വേദിയിൽ തീരുമാനം അറിയിച്ച ശേഷം അദ്ദേഹം ജില്ലാ സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയി.

അംഗത്വത്തിൽ നിന്ന് നീക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്​. പാർട്ടി അനുഭാവിയായി തുടരും. രാഷ്ട്രീയ പ്രവർത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നു. പുതിയ ജില്ല കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പാർട്ടി കാരണം പറഞ്ഞില്ല. ജില്ലാ സെക്രട്ടറിക്ക് കാരണമൊന്നും പറയാനില്ല. മറ്റൊരു പാർട്ടിയിലേക്ക് പോകില്ല ജനങ്ങളെ സേവിക്കാൻ രാഷ്ട്രിയ പാർട്ടി തന്നെ വേണമെന്നില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.

​അതേസമയം, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Tags:    
News Summary - PN Balakrishnan says he is leaving the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.