ഗോത്രവർഗ പെൺകുട്ടിയെ പീഡിപ്പിച്ച മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോക്സോ ചുമത്തി

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡൻറ്​ ഒ.എം. ജോർജിനെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഒന്നര വർഷത്തോളം ഇയാൾ യുവതിയെ ആരുമില്ലാത്ത സമയങ്ങളിൽ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. നിലവിൽ വയനാട് ഡി.സി.സി അംഗമാണ് ഒ.എം. ജോർജ്.

കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോലിക്ക് എത്തുമായിരുന്നു. മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയങ്ങളിലാണ് ജോർജ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണത്തിലാണുള്ളത്.

Tags:    
News Summary - POCSO Case Against Sulthan Bathery Former Panchatath President-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.