കുട്ടികൾക്കുനേരെ ലൈംഗിക അതിക്രമം; കരാ​േട്ട അധ്യാപകൻ പിടിയിൽ

കൊച്ചി: കുട്ടികൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കരാ​േട്ട അധ്യാപകൻ പിടിയിൽ. വടുതലയിലുള്ള ഫ്ലാറ്റിലെ പെൺകുട്ട ികൾക്ക് കരാ​േട്ട ക്ലാസ് എടുക്കാനെത്തിയ വൈപ്പിൻ സ്വദേശി ജിബിനാണ്​ (39) പിടിയിലായത്.

കഴിഞ്ഞ മാസം 28നാണ് ജിബിൻ ഫ്ലാറ്റിൽ ക്ലാസ് എടുക്കാൻ എത്തിയത്. ആഴ്ചയിൽ മൂന്ന് ക്ലാസാണ് ഉണ്ടായിരുന്നത്. തുടക്കത്തിൽ കൂടുതൽ കുട്ടികൾ ക്ലാ സിൽ പങ്കെടുത്തെങ്കിലും പിന്നീട് പങ്കാളിത്തം കുറഞ്ഞു. തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് അധ്യാപക​​െൻറ മോശം പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന്​ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്​റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കുട്ടികളെ ഉപദ്രവിക്കുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ട്.

2013ൽ പള്ളുരുത്തിയിലെ സ്കൂളിൽ കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. നോർത്ത് സി.ഐ സിബി ടോമിൻെറ നിർദേശപ്രകാരം എസ്.ഐമാരായ രാജൻബാബു, അനസ്, എ.എസ്.ഐ ശ്രീകുമാർ, സീനിയർ സി.പി.ഒ റെക്സിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ് ​ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    
News Summary - POCSO case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.