പ്രായപൂർത്തിയാകാത്ത ആൺകുട്ടി​െയ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് പ്രേരിപ്പിച്ചയാൾ അറസ്​റ്റിൽ

വളാഞ്ചേരി: പ്രകൃതിവിരുദ്ധ ലൈംഗികതക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് 17കാരന് വാട്സാപ്പ് മെസേജും നഗ്നചിത്രങ്ങളും അയച്ച യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കത്തൂർ സ്വദേശി നൗഷാദി(32)നെയാണ് അറസ്റ്റ് ചെയ്തത്.

വളാഞ്ചേരിയിലെ ഒരു തുണിക്കടയിലെ ജോലിക്കാരനായ യുവാവ് കടയിൽ വസ്ത്രങ്ങൾ വാങ്ങാനെത്തിയ കുട്ടിയുടെ ഫോൺ നമ്പർ വാങ്ങിയതിനുശേഷം വാട്സപ്പിൽ പ്രകൃതിവിരുദ്ധ ലൈംഗികതക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയായിരുന്നു.

മലപ്പുറം ചൈൽഡ് ലൈനിൽ കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം (പോക്സോ) നിയമ പ്രകാരമാണ് കേസെടുത്തത്.

വളാഞ്ചേരി എസ് ഐ ബഷീർ സി ചിറക്കലിന്റെ  നേതൃത്വത്തിൽ സി.പി.ഒ മാരായ മനോജ്, സുനിൽ ദേവ്,സനൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    
News Summary - POCSO case- Malappuram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.