പോ​ക്‌​സോ: എ​ല്ലാ ജി​ല്ല​ക​ളി​ലും  പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന്​ ഹ​ര​ജി

കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമപ്രകാരമുള്ള (പോക്‌സോ) കേസുകൾ വിചാരണ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക കോടതി  വേണമെന്ന് ഹൈകോടതിയിൽ ഹരജി. 
ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് രൂപം നൽകിയ സംഘടനയുടെ ഭാരവാഹിയായ ഹരിപ്പാട് സ്വദേശി ഇ.വി. ശശിധരൻ പിള്ളയാണ്  ഹരജി നൽകിയത്.
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വർധിക്കുകയാണ്. ശിശുസൗഹൃദ പീഡനത്തിനിരയാകുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതി തയാറാക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.

Tags:    
News Summary - pocso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.