കവിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ (63) നിര്യാതനായി. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും (ഞാൻ) എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളജിൽ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി. കാലിക്കറ്റ് സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫിസറായും പ്രവർത്തിച്ചു. വൃക്കരോഗത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി ചികത്സയിലായിരുന്നു.

Tags:    
News Summary - Poet and novelist T.P. Rajeevan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.