വാല്മീകിയുടെ രാമായണം വിരൽചൂണ്ടുന്നത് ധർമച്യുതികളിലേക്കാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും മനുഷ്യനും പ്രകൃതിയും തമ്മിൽ എന്ത് എന്നതിനെയും ആഴത്തിൽ വിശകലനം ചെയ്യുന്നു. സ്ത്രീ-പുരുഷ ബന്ധത്തെ രണ്ടിെൻറയും ഉരകല്ലായി എടുക്കുന്നു. പെണ്ണിനോടുള്ള അനീതി, അത് കാട്ടാളൻ ചെയ്യുന്നതായാലും മഹാരാജാവ് ചെയ്യുന്നതായാലും അരുതാത്തതാണെന്ന് ശക്തിയായി ധ്വനിപ്പിക്കുകയും ചെയ്യുന്നു.
എല്ലാവരും പ്രപഞ്ചത്തിെൻറ അടിസ്ഥാന ശക്തിയുടെ മുന്നിൽ തുല്യരാണെന്നും ആ ശക്തിയുമായി ഹൃദയംകൊണ്ട് താദാത്മ്യം പ്രാപിച്ച് ആനന്ദിക്കാൻ അർഹരാണെന്നും ഉദ്ഘോഷിക്കയാണ് അധ്യാത്മ രാമായണം ചെയ്യുന്നത്. ആ പ്രസ്ഥാനം കഴിഞ്ഞ് ഏതാണ്ട് അഞ്ച് നൂറ്റാണ്ടിനിപ്പുറമാണ് കിളിപ്പാട്ടുരാമായണം ഉണ്ടാവുന്നത്. അതിനാൽ, ഇൗ രചനയിലൂടെ രാമാനുജനെഴുത്തച്ഛൻ എന്താണുദ്ദേശിച്ചതെന്നറിയാൻ അക്കാലത്തെ കേരളത്തിലെ ജീവിതാവസ്ഥ നോക്കണം. പൗരോഹിത്യമേധാവിത്വവും അതിെൻറ താളത്തിനു തുള്ളുന്ന കോയ്മകളും ജനജീവിതം ദുഃസഹമാക്കി. യുദ്ധങ്ങൾ നിത്യപതിവായി. വളരെ ഉയർന്ന നികുതിനിരക്കുകൾ കൃഷിക്കാരുടെ നെട്ടല്ലൊടിച്ചു. നികുതിക്ക് പുറമെ കൃഷിക്കാരൻ ജന്മിക്ക് പാട്ടവും കൊടുക്കണം. ചുരുക്കത്തിൽ, തികഞ്ഞ അരക്ഷിതാവസ്ഥയും അരാജകത്വവും. ഇൗ പരിതോവസ്ഥയിലാണ് എഴുത്തച്ഛൻ ഒരു ഭരണാധികാരി യഥാർഥത്തിൽ എങ്ങനെയിരിക്കണം എന്ന് വിസ്തരിക്കുന്നത്. ഭരതനായാലും ശ്രീരാമനായാലും നടത്തിയ രാജ്യഭാരത്തിെൻറ ഫലശ്രുതി ശ്രദ്ധിക്കുക: അന്ന് നിലവിലുള്ള ‘സ്ഥിതി’യുടെ നേർവിപരീതം!
മാത്രമല്ല, പൗരോഹിത്യത്തിെൻറ ബലത്തിൽ രാജാധികാരത്തിൽ അവിഹിതമായി പങ്കുപറ്റിയവരെ തുറന്നധിക്ഷേപിക്കുന്നു. ‘നിന്ദ്യമായുള്ളതു ചെയ്താൽ ഒടുക്കത്ത് നന്നായി വരികിലതും പിഴയല്ലല്ലോ!’ എന്നാണ് വസിഷ്ഠനെകൊണ്ട് പൗരോഹിത്യത്തെപ്പറ്റി പറയിക്കുന്നത്. ഇൗ ആക്ഷേപഹാസ്യമുന സാമാന്യ ബുദ്ധിയുള്ളവർക്ക് കാണാതിരിക്കാനാവുമോ? ചാതുർവർണ്യത്തെ തീർത്തും നിരാകരിക്കുകയും ചെയ്യുന്നു ഭാഷാപിതാവ്. മനുഷ്യെൻറ ഒന്നാം സ്ഥാനം നിശ്ചയിക്കുന്നത് ‘ജാതി നാമാദികളല്ല’ എന്നാണ് സാക്ഷാൽ ഇൗശ്വരനായ ശ്രീരാമനെക്കൊണ്ടുതന്നെ പറയിക്കുന്നത്: സുപ്രീംകോടതിയുടെ വിധി!
ഇത്രയും കൊണ്ടുമായില്ല, ശ്രീരാമൻ വനവാസത്തിനു പോകുേമ്പാഴും തിരികെ വന്ന് പട്ടാഭിഷേകം കഴിഞ്ഞും ദാനങ്ങൾ ചെയ്യുന്നത് ‘സു’ബ്രാഹ്മണർക്കാണ്. ആരാണ് ‘സു’ബ്രാഹ്മണൻ എന്നതിന് സംശയാതീതമായ നിർവചനവും നൽകെപ്പടുന്നുണ്ട്.
ഭാഷയാണ് മോചനമാർഗം എന്ന് തിരിച്ചറിഞ്ഞ ഭാഷാപിതാവ് താൻ രൂപകൽപന െചയ്ത ലിപിയും മണിപ്രവാള ശൈലിയും നാടാകെ പ്രചരിപ്പിക്കാൻകൂടിയാണ് രാമായണം കിളിപ്പാെട്ടഴുതിയത്. മലയാള ഭാഷ സംസാരിക്കുന്നിടം ഒരു നാട് എന്ന അവബോധത്തിന് ഇൗ പരിശ്രമം വിത്തിട്ടു. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്നുതന്നെയായിരുന്നു ഉദ്ബോധനം.
ഇപ്പോഴും തങ്ങൾ യഥാർഥത്തിൽ എവ്വിധമാണ് കാര്യങ്ങൾ നടത്തേണ്ടതെന്ന് ഭരിക്കുന്നവർക്കും, തങ്ങൾ കുടുംബത്തിലും സമൂഹത്തിലും എങ്ങനെയാണ് പുലരേണ്ടതെന്ന് ഭരിക്കപ്പെടുന്നവർക്കും തിരിച്ചറിയാൻ നിദർശനങ്ങളായ കഥാപാത്രങ്ങളും നിലപാടുകളും നിഷ്ഠകളും ഇൗ കൃതി പൂർവാധികം പ്രസക്തിയോടെ ചൂണ്ടിക്കാണിച്ചു തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.