കോഴിക്കോട്: ഇൗങ്ങാപ്പുഴയിൽ വിഷദ്രാവകം കഴിച്ച് ഒരാൾ മരിക്കുകയും രണ്ടു പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ് തത് ഫ്യൂറഡാൻ എന്ന കീടനാശിനിയുടെ അംശം ഉള്ളിൽ ചെന്നിെട്ടന്ന് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോള ജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നാരായണൻ (60), ഗോപാലൻ (50) എന്നിവരുടെ രക്തവും മൂത്രവും മറ്റും പരിശോധിച്ചതിൽ നിന്നാണ് നിഗമനത്തിെലത്തിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.ആർ. അനിൽ കുമാർ പറഞ്ഞു. വിഷദ്രാവകം ഉള്ളിൽ ചെന്ന് മരിച്ച ചെമ്പിലി ആദിവാസി കോളനിയിലെ കൊളന്തെൻറ ശരീരത്തിലും ഫ്യൂറഡാെൻറ അംശമുണ്ടെന്നാണ് നിഗമനം. ആൽക്കഹോളിെൻറ അംശവും കണ്ടെത്തിയിട്ടുണ്ട്.
ചികിത്സയിലുള്ളവരുെട രക്തത്തിലും മൂത്രത്തിലും ആമാശയത്തിലും ഫ്യൂറഡാെൻറ അംശം കണ്ടെത്തിയിട്ടുണ്ട്. ആൽക്കഹോളിെൻറ അംശവും പരിശോധനയിൽ കണ്ടെത്തി. എന്നാൽ, ഇത് വ്യാജമദ്യം കഴിച്ചിട്ടുണ്ടായതല്ലെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
സംഭവം നടന്നയുടൻ പ്രദേശത്ത് എക്സൈസും പൊലീസും തെരച്ചിൽ നടത്തിയിരുന്നെങ്കിലും വ്യാജമദ്യം കണ്ടെത്തിയിട്ടില്ല. വ്യാജമദ്യമാണ് കഴിച്ചതെങ്കിൽ രൂക്ഷ ഗന്ധമുണ്ടാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ചികിത്സയിലുള്ളവരെ നിരീക്ഷിച്ച ഡോക്ടർമാരും വ്യാജമദ്യത്തിെൻറ ലക്ഷണമില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. കൂടാതെ, ഇവർ താമസിക്കുന്ന പാലക്കൽ ചെമ്പിലി എന്നത് ഏഴു കുടുംബങ്ങൾ മാത്രമുള്ള വിദൂര കോളനിയാണ്. എന്നാൽ, നേരേത്ത ഇൗ പ്രദേശത്തിനു സമീപമുള്ള മുത്തപ്പൻ കോളനിയിൽനിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. അതിനുശേഷം ശക്തമായ പരിശോധനയും പ്രദേശത്ത് നടന്നുവരാറുണ്ടെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
കൊളന്തെൻറ (68) മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശനിയാഴ്ച രാവിലെ താമരശ്ശേരി പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം ഉച്ചയോെടയാണ് പോസ്റ്റ്മോർട്ടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.