സുഗന്ധ വ്യഞ്ജനങ്ങളിലെ വിഷാംശം:  കര്‍ശന പരിശോധനയെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സുഗന്ധ വ്യഞ്ജനങ്ങളില്‍ നിരോധിത കീടനാശിനിയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടില്‍ ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍. സംസ്ഥാനത്ത് വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ അപകടകരമായ തോതില്‍ കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി ലബോറട്ടറിയുടെ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിഷയത്തില്‍ കര്‍ശനമായ പരിശോധന നടത്തുമെന്ന് മന്ത്രി തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കോന്നിയിലെ ലാബില്‍ നിലവില്‍ പരിശോധന നടത്തിയാണ് സിവില്‍ സപൈ്ളസ് വകുപ്പ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ വ്യാപാര ശാലകളിലെ പലവ്യഞ്ജനങ്ങള്‍ പരിശോധിക്കേണ്ടത് ഭക്ഷ്യ സുരക്ഷ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജയും പറഞ്ഞു. നിലവില്‍ മത്സ്യത്തില്‍ വിഷം ചേര്‍ക്കുന്നതിനെക്കുറിച്ച് പ്രത്യേകമായ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്‍െറ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സുഗന്ധവ്യഞ്ജനങ്ങളും പ്രത്യേകമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - poison in spices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.