പീപ്ള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫറന്‍സ് പ്രമുഖ മാധ്യമ പ്രവർത്തകൻ പി. സായ്‌നാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോവിഡാനന്തരം ധ്രുവീകരണം വര്‍ധിച്ചു -പി. സായ്‌നാഥ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം രാ​ജ്യ​ത്ത് അ​സ​മ​ത്വ​വും സാ​മൂ​ഹി​ക ധ്രു​വീ​ക​ര​ണ​വും വ​ര്‍ധി​ച്ചു​വെ​ന്ന് പി. ​സാ​യ്നാ​ഥ്. പീ​പ്ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ല്‍ എ​ന്‍.​ജി.​ഒ കോ​ണ്‍ഫ​റ​ന്‍സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് 19നെ ​ഒ​രു മ​ഹാ​മാ​രി​യാ​യാ​ണ് നാം ​മ​ന​സ്സി​ലാ​ക്കാ​റു​ള്ള​ത്. അ​തി​ന​പ്പു​റ​ത്ത് മൂ​ന്നു സാ​മൂ​ഹി​ക മ​ഹാ​മാ​രി​ക​ള്‍ ഇ​വി​ടെ നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. അ​തി​ലൊ​ന്ന് അ​സ​മ​ത്വ​മാ​ണ്. സ​ര്‍ക്കാ​റി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന വ്യ​ക്തി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി ക്രി​മി​ന​ലു​ക​ളാ​ക്കി അ​ടി​ച്ച​മ​ര്‍ത്തു​ക എ​ന്ന​താ​ണ് മ​റ്റൊ​ന്ന്. മൂ​ന്നാ​മ​ത്തേ​ത് സ​മൂ​ഹ​ത്തി​ല്‍ വ​ര്‍ഗീ​യ​ത വ​ള​ര്‍ത്തു​ക​യും സാ​മൂ​ഹി​ക​മാ​യി ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്. വി​വേ​ച​ന​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ നി​ല​വി​ലെ സാ​മൂ​ഹി​ക ക്ര​മ​ത്തി​നു​ള്ള പ​രി​ഹാ​രം ഭ​ര​ണ​ഘ​ട​ന ത​ന്നെ​യാ​ണ്. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തി​യും ക​ര്‍ഷ​ക സ​മ​ര​ങ്ങ​ള്‍ പോ​ലെ​യു​ള്ള ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യും വി​വേ​ച​ന​ര​ഹി​ത​മാ​യ സാ​മൂ​ഹി​ക നി​ര്‍മി​തി​യെ സാ​ധ്യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പീ​പ്ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ വി.​ടി. അ​ബ്ദു​ല്ല കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ്യൂ​മ​ന്‍ വെ​ല്‍ഫെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ടി. ​ആ​രി​ഫ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ടു​ന്ന സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ള്‍ സ്വ​യം ശാ​ക്തീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ് എ​ന്‍.​ജി.​ഒ​ക​ള്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്ത​രം സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ശാ​ക്തീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സാ​മു​ദാ​യി​ക​മാ​യി കാ​ണാ​തെ ദേ​ശീ​യ ഉ​ന്ന​മ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്. വ​ര്‍ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ സ​മൂ​ഹം കൂ​ടു​ത​ല്‍ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഫൗ​ണ്ടേ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എം.​കെ. മു​ഹ​മ്മ​ദ​ലി ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

സെ​ന്റ​ര്‍ ഫോ​ര്‍ മാ​നേ​ജ്‌​മെ​ന്റ് ​െഡ​വ​ല​പ്‌​മെ​ന്റ് ചെ​യ​ര്‍മാ​ന്‍ എ​സ്.​എം. വി​ജ​യാ​ന​ന്ദ് ഐ.​എ.​എ​സ് (റി​ട്ട.), ക​പ്പാ​സി​റ്റി ബി​ല്‍ഡി​ങ് അ​റ്റ് പ്ര​വാ​ഹ് ഡ​യ​റ​ക്ട​ര്‍ ഇ​ഷാ​നി സെ​ന്‍, ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി വൈ​സ്.​ചെ​യ​ർ പേ​ഴ്‌​സ​ൻ ഡോ. ​എം. പ്രീ​തി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പീ​പ്ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ എം. ​അ​ബ്ദു​ല്‍ മ​ജീ​ദ് സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​വി.​എം. നി​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സം 14 സെ​ഷ​നു​ക​ളി​ലാ​യി അ​വ​ത​ര​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വി​വി​ധ സം​സ്‌​ഥാ​ന​ങ്ങ​ളി​ലെ 50 ൽ ​പ​രം എ​ൻ.​ജി.​ഒ​ക​ളി​ൽ​നി​ന്ന് 300 പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - polarization increased after Covid says P Sainath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.