തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും ഡി.ജി.പിയുടെ നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ ആരോടെങ്കിലും സംസാരിക്കുമ്പോൾ ഫോൺ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. ഇക്കാര്യങ്ങൾ വളരെ ഗൗരവത്തോടെയാകും കാണുക. ഇൗ നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷണ നടപടിയുണ്ടാകുമെന്നും ഡി.ജി.പി അനിൽ കാന്ത് പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് 1 ആയിരുന്ന വ്യക്തിയും പാറശ്ശാലയിലെ ഒരു പൊലീസുകാരനുമായുള്ള ഫോൺ സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. പൊലീസുകാരോട് മജിസ്ട്രേട്ട് സംസാരിക്കുന്ന രീതി എന്ന നിലയിൽ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇൗ േഫാൺ സന്ദേശം റെക്കോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലുൾെപ്പടെ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. പൊലീസുകാർ അനാവശ്യമായി തെൻറ ഫോണിൽ വിളിക്കരുതെന്നായിരുന്നു മജിസ്ട്രേട്ട് അന്ന് ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇക്കാര്യം ഹൈകോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജുഡീഷ്യറിയെ മോശമാക്കുന്ന കാര്യമായി ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം പ്രവണതകളുണ്ടാകരുതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഡി.ജി.പിയുടെ സർക്കുലർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.