കോട്ടയം: രാത്രി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന ഭിന്നലിംഗ ജസ്റ്റിസ് ബോർഡ് അംഗത്തെ പൊലീസുകാരൻ അപമാനിച്ചതായി പരാതി. ഇൗരാറ്റുപേട്ടയിൽ താമസിക്കുന്ന 23 കാരിക്കാണ് അപമാനം നേരിട്ടത്. ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ വിട്ടശേഷം നാട്ടിലേക്കുപോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയേപ്പാഴാണ് സംഭവം.
ബസ് കാത്തുനിൽക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അടുത്തെത്തി സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ടുപോയി. കാര്യങ്ങൾ വിശദമാക്കിയെങ്കിലും വിലാസവും ഫോൺ നമ്പറും നൽകാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ മറ്റുള്ളവർ നോക്കിനിൽക്കെ അസഭ്യം പറയുകയും മോശം പരാമർശം നടത്തുകയും ചെയ്തെന്നാണ് ഇവരുടെ പരാതി.
ആളുകളുടെ സാന്നിധ്യത്തിൽ കസ്റ്റഡിലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ ഒാേട്ടായിൽ വെസ്റ്റ് സ്റ്റേഷനിലെത്തി പൊലീസുകാരനെതിരെ പരാതിനൽകി. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കലക്ടർ അധ്യക്ഷനായ ഭിന്നലിംഗ ജസ്റ്റിസ് ബോർഡ് അംഗമായ തനിക്ക് ഇത്തരം പ്രശ്നങ്ങൾ നേരേത്തയും ഉണ്ടായിട്ടുണ്ടെന്ന് ഇവർ പറയുന്നു. മോശം അനുഭവം ആവർത്തിച്ച സാഹചര്യത്തിൽ ഞായറാഴ്ച ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.