പൊലീസ് മർദനം: ഡി.ജി.പി ഒാഫിസിലേക്ക് കെ.യു.ഡബ്ല്യു.ജെ മാർച്ച് നടത്തും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ തല്ലിച്ചതച്ച സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു  കേരള പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിന്. യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം മലപ്പുറം ലേഖകനുമായ കെ.പി.എം റിയാസിനെ മർദിച്ച തിരൂർ സി.െഎ ടി.പി ഫർസാദിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണു സമരം.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും മറ്റിടങ്ങളിൽ ജില്ലാ പൊലീസ് മേധാവികളുടെ ആസ്ഥാനത്തേക്കും മാധ്യമപ്രവർത്തകർ വ്യാഴാഴ്ച മാർച്ച് നടത്തും. സി.െഎക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂണിയൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഉറപ്പ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്നതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.

Tags:    
News Summary - Police Attack KUWJ will march to the DGPs office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.