തിരുവനന്തപുരം: ഞാൻ അമ്മയാണ്... മകെൻറ ഘാതകരെ പിടികൂടണം... അതിന് സമരം ചെയ്യാനെത്തിയ അമ്മയാണ്... മഹിജ നിലവിളിച്ചുകൊണ്ടിരുന്നു. പക്ഷേ, കാക്കിക്കുള്ളിലെ കഠിനഹൃദയങ്ങൾ ആ വിളി കേട്ടില്ല. അവർ മഹിജയെ ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചു. പിന്മാറില്ലെന്ന് കണ്ടതോടെ തള്ളിനീക്കി. ഉന്തിനും തള്ളിനുമിടെ നിലത്തുവീണ ആ അമ്മ അലമുറയിട്ട് കരഞ്ഞു.
അപ്പോഴേക്കും അവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള വെമ്പലിലായി പൊലീസുകാർ. ഇതിനിടെ കുറച്ച് വനിത പൊലീസുകാരെ സ്ഥലത്തെത്തിച്ചു. പ്രതിഷേധക്കാരെ ഓരോരുത്തരെയായി ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു. പിന്മാറില്ലെന്ന് ഉറച്ച നിലപാടെടുത്ത മഹിജ നിലത്തുകിടന്ന് കരഞ്ഞുകൊണ്ടേയിരുന്നു. അതിനിടെ, ഉരുക്കുമുഷ്ടിയുമായി എത്തിയ പൊലീസുകാർ നിലപാട് കടുപ്പിച്ചു.
പ്രതിഷേധക്കാരെ ഓരോരുത്തരെയും പൊലീസ് വാനിലേക്ക് നീക്കിക്കൊണ്ടിരുന്നു. കേൻറാൺമെൻറ് അസിസ്റ്റൻറ് പൊലീസ് കമീഷണർ കെ.ഇ. ബൈജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ നേരിട്ടത്. 15 മിനിറ്റോളം നീണ്ട സംഘർഷാവസ്ഥക്കൊടുവിൽ പ്രതിഷേധക്കാരെയെല്ലാം പൊലീസ് ആസ്ഥാനത്തിന് മുന്നിൽനിന്ന് നീക്കം ചെയ്ത് പൊലീസുകാർ ‘മാതൃക’ കാട്ടി.
അതേസമയം, തങ്ങൾക്കെതിരെ അതിക്രൂരമായാണ് മ്യൂസിയം എസ്.ഐ സുനിൽകുമാർ പെരുമാറിയതെന്നാരോപിച്ച് മഹിജയുടെ സഹോദരൻ ശ്രീജിത്ത് രംഗത്തെത്തി. ആദ്യം മുതൽതന്നെ മ്യൂസിയം എസ്.ഐ മോശമായാണ് പെരുമാറിയത്. ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോെടയാണ് അദ്ദേഹം നിലകൊണ്ടത്. ഒരിക്കലും സംഘർഷാവസ്ഥ സൃഷ്ടിക്കാനല്ല ഞങ്ങൾ അവിടെപ്പോയത്.
പക്ഷേ, പൊലീസ് മുൻവിധിയോടെ പെരുമാറുകയായിരുന്നു. മഹിജയുടെ വയറ്റിൽ പൊലീസ് ചവിട്ടി. തെൻറ കഴുത്തിന് പിന്നിൽ മർദിെച്ചന്നും ശ്രീജിത്ത് പറഞ്ഞു. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരനിരോധന മേഖലയാണെന്നും അവിടെനിന്ന് പ്രതിഷേധക്കാരെ നീക്കാതിരിക്കാനാകില്ലെന്നുമാണ് പൊലീസ് നിലപാട്. സംഘർഷാവസ്ഥ സൃഷ്ടിച്ചത് പുറത്തുനിന്ന് നുഴഞ്ഞുകയറിയവരാണെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.