തൊടുപുഴ: മന്ത്രി എം.എം. മണി അടിമാലി ഇരുപതേക്കറിലും മൂന്നാറിലും നടത്തിയ വിവാദ പ്രസംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് ഇടുക്കി ലോക്സഭ മണ്ഡലം പ്രസിഡൻറ് ബിജോ മാണിയാണ് രാജാക്കാട് പൊലീസിലും ദേവികുളം പൊലീസിലും പരാതി നൽകിയത്.
പൊമ്പിളൈ ഒരുമൈ സമരത്തിൽ പെങ്കടുത്ത സ്ത്രീകളെ അവഹേളിച്ച് ഇരുപതേക്കറിൽ പ്രസംഗിച്ചതിനു മണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് രാജാക്കാട് പൊലീസിനു നൽകിയ പരാതിയിലെ ആവശ്യം. സ്ത്രീത്വത്തെ അപമാനിച്ച് സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി പദവി ദുരുപയോഗം ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവികുളം പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.