പൊലീസ് നശിപ്പിച്ച അനധികൃത കടവും തോണികളും

ഷിറിയയിൽ എട്ട് കടവുകളും ആറ് തോണികളും പൊലീസ് നശിപ്പിച്ചു

കുമ്പള: അനധികൃത മണല്‍ കടത്ത് നടത്തുന്നുവെന്നാരോപിച്ച് ഷിറിയ പുഴയുടെ തീരത്ത് ഒളയം പ്രദേശത്തെ എട്ട് കടവുകളും ആറ് തോണികളും പൊലീസ് നശിപ്പിച്ചു. കടവുകൾ കിളച്ചിടുകയും തോണികൾ പൊളിക്കുകയും ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, കുമ്പള എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

അനധികൃത കടവ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തി അഞ്ച് കടവുകള്‍ തകര്‍ത്തിരുന്നു. വീണ്ടും മണല്‍ കടത്ത് സജീവമായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. രാത്രി കാലങ്ങളില്‍ മണല്‍ കടത്തിന്റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചുവരുന്നതായി പൊലീസ് പറയുന്നു.


Tags:    
News Summary - Police destroyed canoes in Shiriya river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.