ആലുവ: സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് വാഹനം ഓടിച്ച 40 സ്കൂൾ ബസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ മാത്രം സ്കൂൾ കുട്ടികളെയുമായി അമിതവേഗതയിൽ ഓടിച്ച 98 വാഹനങ്ങൾ പിടികൂടി.
ആലുവ നഗരത്തിൽ നടന്ന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ കുടുങ്ങി. ആലുവ പമ്പ് കവലയിലെ സ്വകാര്യ സ്‌കൂളിലെ ബസിൻറെ ഡ്രൈവർ രാജേഷ്, പറവൂർ കവല ഭാഗത്തെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർ രാജൻ എന്നിവരെയാണ് പ്രിൻസിപ്പൽ എസ്.ഐ എം.എസ്.ഫൈസൽ അറസ്‌റ്റ് ചെയ്തത്.
റൂറൽ എസ്.പി എ.വി.ജോർജ്ജിൻറെ നേതൃത്വത്തിൽ നഗരത്തിൻറെ വിവിധ ഭാഗങ്ങളിലും സ്കൂൾ പരിസരങ്ങളിലും നടന്ന പരിശോധനയിൽ പ്രിൻസിപ്പൽ എസ്.ഐക്ക് പുറമെ ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീറും പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുവരെ നടന്ന പരിശോധനയിൽ 182 വാഹനങ്ങളാണ് പരിശോധിച്ചത്. അറസ്‌റ്റിലായവരുടെ ലൈസൻസുകൾ സസ്പെൻറ് ചെയ്യാൻ ആർ.ടി.ഓക്ക് നിർദ്ദേശം നൽകുമെന്ന് പ്രിൻസിപ്പൽ എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.