തിരുവനന്തപുരം: വനിതാ ജനപ്രതിനിധിയുടെ വീട്ടിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. എറണാകുളം പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് സിറ്റാൻഡിങ് കമ്മിറ്റി അംഗം ജിനു മാത്യുവാണ് പരാതി നൽകിയത്. രാത്രി വീട്ടിലെത്തിയ പൊലീസ് മൊബൈൽ പിടിച്ചുവാങ്ങി രഹസ്യ ആപ് ഇൻസ്റ്റാൾ ചെയ്തതായും പരാതിയിൽ പറയുന്നു.
ഇൗമാസം 13ന് രാത്രി ഏഴു മണിയോടെയാണ് പോത്താനിക്കാട് സി.െഎയും യൂനിഫോം ധരിക്കാത്തവരുൾപ്പെടെ പൊലീസ് സംഘവും ജിനു മാത്യുവിെൻറ വീട്ടിലെത്തിയത്. ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി എത്തിയതാണെന്ന് പറഞ്ഞ പൊലീസ് സംഘം ഫോൺ ആവശ്യപ്പെട്ടു. ഫോൺ പരിശോധിക്കാനുള്ള രേഖകൾ വല്ലതുമുണ്ടോയെന്ന് ചോദിച്ചപ്പോൾ യൂനിേഫാമിടാതിരുന്ന ഉദ്യോഗസ്ഥൻ തെൻറ പക്കൽ നിന്ന് ഫോൺ ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങിയെന്ന് ജിനുമാത്യു പരാതിയിൽ ആരോപിക്കുന്നു.
തന്നെ നിർബന്ധിച്ച് ഫോണിെൻറയും വാട്സ്ആപ്പിെൻറയും േലാക്ക് മാറ്റിച്ചു. തുടർന്ന്, ആ ഉദ്യോഗസ്ഥൻ ഫോണുമായി പുറത്തേക്കുപോയി. 15 മിനിറ്റായിട്ടും ഫോൺ ലഭിക്കാത്തതിനെ തുടർന്ന് ഒന്നുകിൽ ഫോൺ തരികയോ അല്ലെങ്കിൽ ഫോൺ പൊലീസിെൻറ കസ്റ്റഡിയിലാണെന്ന് എഴുതിത്തരുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ഫോൺ കൈമാറിയത്. വനിതാ പൊലീസില്ലാതെയാണോ വനിതയുടെ വീട്ടിൽ വരുന്നതെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ പൊലീസ് സംഘം മടങ്ങി.
അവർ പോയശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സ്ക്രീൻ റെക്കോഡ് ചെയ്യുന്നതായി കണ്ടെത്തി. പിറ്റേന്ന് മൊബൈൽ ഷോപ്പിൽ കാണിച്ചപ്പോൾ നിയമവിരുദ്ധമായ ഒരു ആപ് ഡൗൺലോഡ് ചെയ്ത് അത് ഹൈഡ് ചെയ്തതായി കണ്ടെത്തി. അത് മനസ്സിലാക്കിയതിനെ തുടർന്ന് ആ ആപ് നീക്കം ചെയ്തു. ഒരു വനിതാ ജനപ്രതിനിധിയായ തെൻറ വീട്ടിൽ വനിതാ പൊലീസ് പോലുമില്ലാതെ രാത്രിയിലെത്തി ഇത്തരം നടപടി സ്വീകരിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ജിനു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.