തൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിൽ കുറക്കാത്ത സർക്കാർ പൊലീസുകാരുടെ ഇൻഷുറൻസ് പ്രീമിയത്തിലും ൈകയിട്ടുവാരി. നാല് മാസമായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പ്രീമിയം തുക എൽ.ഐ.സിക്ക് അടച്ചിട്ടില്ല. സംസ്ഥാനത്തെ അറുപതിനായിരത്തോളം പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന ഇൻഷുറൻസ് തുകയിനത്തിൽ പ്രതിമാസം കോടികളാണ് സർക്കാർ വകമാറ്റി ഉപയോഗിച്ചത്.
ഡിപ്പാര്‍ട്മെൻറ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 50 രൂപമാത്രമാണ് ഇടാക്കുന്നത്. ഈ പദ്ധതി പ്രകാരം അപകട ഇന്‍ഷുറന്‍സ് പരിധി ഒമ്പത് ലക്ഷമാണ്. പൊലീസ് ഹൗസിങ് സഹകരണ സംഘം മുഖേന പ്രതിമാസം 900 രൂപ വീതം നിക്ഷേപിക്കുന്ന ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ഇത് സേനാംഗത്തിെൻറ രക്ഷിതാക്കൾക്കടക്കമുള്ള മെഡി െക്ലയിം ഉൾപ്പെടുന്നതാണ്. 55ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 20,000 രൂപ ലഭിക്കുന്നതും മരിച്ചാല്‍ അഞ്ച് ലക്ഷം രൂപ ധനസഹായമായി വീട്ടുകാര്‍ക്ക് ലഭിക്കും. പൊലീസ് സഹകരണ സംഘത്തിന് പണമുണ്ടാക്കാൻ വേണ്ടിയുള്ള പദ്ധതിയാണെന്ന ആക്ഷേപത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഏറെ വിവാദമായതാണ് ഈ ഇൻഷുറൻസ് സ്കീം. ഇത് കൂടാതെയാണ് പൊലീസുകാർ എൽ.ഐ.സി അടക്കമുള്ള കമ്പനികളുടെ പോളിസി ചേർന്നിട്ടുള്ളത്. ഇങ്ങനെ ഒരു സേനാംഗത്തിൽ നിന്നും മാത്രം ഇൻഷുറൻസ് പോളിസി പ്രീമിയം ഇനത്തിൽ നാലായിരം മുതൽ ഒമ്പതിനായിരം വരെ ഈടാക്കുന്നുണ്ട്.
എൽ.ഐ.സി, യുനൈറ്റഡ് നാഷനൽ, തുടങ്ങി വിവിധ കമ്പനികളുടെ പോളിസികൾ എടുത്തിട്ടുള്ളവരുണ്ട്. കഴിഞ്ഞ ദിവസം എൽ.ഐ.സിയുമായി ബന്ധപ്പെട്ടപ്പോഴാണ് നാല് മാസമായി തുകയടക്കുന്നില്ലെന്ന വിവരം അറിഞ്ഞത്. അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി കൊടുത്തില്ലേത്ര. ഇൻഷുറൻസ്, വിവിധ വായ്പകൾ, പിരിവുകൾ തുകയടക്കമുള്ളവ ശമ്പളത്തിൽ നിന്നാണ് ഈടാക്കുക. ഇത് ഉൾപ്പെടുത്തിയാണ് ശമ്പള സ്ലിപ്പ് അംഗങ്ങൾക്ക് നൽകുക. ഇതാദ്യമായാണ് ഇൻഷുറൻസ് തുക അടക്കാത്തത്.
വിവിധ ഘട്ടങ്ങളിലായാണ് തുക കമ്പനികൾക്ക് അടക്കാറെന്നും, ഇത് പാസ്ബുക്കിൽ പിന്നീട് രേഖപ്പെടുത്തുമെന്നും വകമാറ്റുന്നതല്ലെന്നുമാണ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും നൽകുന്ന മറുപടി. എന്നാൽ ഈ മറുപടിയിൽ പൊലീസുകാർ തൃപ്തരല്ല. ഏതെങ്കിലും അപകടം സംഭവിക്കുമ്പോഴാണ് ഇതിെൻറ ദുരന്തം അനുഭവിക്കുകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.