എടവണ്ണ: ആപ് വഴി 10,000 രൂപ വായ്പയെടുത്ത എടവണ്ണ ഒതായി സ്വദേശിനിക്ക് തിരിച്ചടക്കേണ്ടി വന്നത് ഭീമമായ സംഖ്യ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എടവണ്ണ എസ്.ഐ വി. വിജയരാജെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. വർഷങ്ങളായി അർബുദ രോഗിയായ സുബിത രാജനാണ് തട്ടിപ്പിനിരയായത്.
ചികിത്സക്ക് പണം ആവശ്യമായി വന്ന സന്ദർഭത്തിലാണ് മൊബൈലിൽ പരസ്യം കാണുന്നത്. ആധാർ, ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, ഫോട്ടോ എന്നിവ സഹിതം അപേക്ഷിച്ചാൽ സിബിൽ സ്കോർ 700ൽ കൂടുതലുണ്ടെങ്കിൽ വായ്പ അനുവദിക്കും. തുടർന്നാണ് വായ്പ അനുവദിച്ചത്. അടവ് തെറ്റിയതോടെ മൊബൈലിലേക്ക് ഫോൺ കോൾകളും ഭീഷണികളും വരാൻ തുടങ്ങി. ഇതോടെ ചികിത്സക്കായി സ്വരൂപിച്ച പണവും സുഹൃത്തുക്കളുടെ ആഭരണങ്ങൾ പണയം െവച്ചുമാണ് ഇതുവരെ തുക തിരിച്ചടച്ചത്.
ഭർത്താവ് പ്രജീഷിന് വല്ലപ്പോഴും കിട്ടുന്ന പെയിൻറിങ് ജോലിയിൽനിന്നുള്ള വരുമാനം കൊണ്ടാണ് ചെലവ് കഴിയുന്നത്. ഒതായിയിലെ വാടക ക്വാട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. െഎ.ടി ആക്ട്, മണി ലെൻഡേഴ്സ് ആക്ട് വകുപ്പുകൾ പ്രകാരമാണ് െപാലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് സൈബർ സെല്ലിെൻറ സഹായം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.