തിരൂരങ്ങാടി: പൊലീസുകാരെൻറ ഇടപെടൽമൂലം വീട്ടമ്മക്ക് നഷ്ടപ്പെട്ട പണം തിരികെകിട്ടി. കോഴിച്ചെന സ്വദേശിനിയായ വീട്ടമ്മയുടെ പണമാണ് തിരൂരങ്ങാടി സ്റ്റേഷനിലെ പി.ആർ.ഒ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി. അനിൽകുമാറിെൻറ ഇടപെടലിലൂടെ ലഭിച്ചത്. വീടുനിർമാണത്തിന് കരുതിയ 10,000 രൂപയടങ്ങിയ ബാഗ് വീട്ടമ്മ ചെമ്മാട് ഓട്ടോയിൽ മറന്നുവെച്ചു.
കഴിഞ്ഞദിവസം വൈകീട്ട് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, ഓട്ടോ ഡ്രൈവറെയോ നമ്പറോ ഏതെന്ന് അറിയില്ലായിരുന്നു. പണം നഷ്ടപ്പെടതോടെ സങ്കടത്തിലായ വീട്ടമ്മ സ്റ്റേഷനിൽനിന്ന് പോകാൻ തയാറായില്ല. ഇതോടെ അനിൽകുമാർ ഇവരെ സമാധാനിപ്പിക്കുകയും വിവിധ സ്റ്റേഷനുകളിൽ ബന്ധപ്പെടുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ഓട്ടോയുടെ നമ്പർ ലഭിച്ചില്ല. ഓട്ടോയുടെ ദൃശ്യങ്ങൾ ശേഖരിച്ചശേഷം തൊഴിലാളിനേതാവിെൻറ സഹായത്തോടെ വിവിധ ഗ്രൂപ്പുകളിൽ ഫോട്ടോ പ്രചരിപ്പിച്ചതോടെ അരമണിക്കൂറിനുള്ളിൽ ഓട്ടോ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ഉള്ളണത്തെ വലിയപീടിയേക്കൽ റസാക്കിേൻറതായിരുന്നു ഓട്ടോ.
ഓട്ടോയുടെ പിറകിലാണ് ബാഗ് വെച്ചിരുന്നതെന്നതിനാൽ ഡ്രൈവർ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇൻസ്പെക്ടർ സന്ദീപ് കുമാറിെൻറ സാന്നിധ്യത്തിൽ പണമടങ്ങിയ ബാഗ് വീട്ടമ്മക്ക് കൈമാറിയതോടെ പൊലീസുകാർക്ക് നന്ദിപറഞ്ഞാണ് വീട്ടമ്മ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.