സമൂഹവും പൊലീസും പീഡിപ്പിക്കുന്നു -ജസ്നയുടെ പിതാവ് 

കോട്ടയം: പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുകയാണെന്ന് ജസ്നയുടെ പിതാവ് ജയിംസ്. പൊലീസ് ഇതുവരെ പത്തിലധികം തവണ ചോദ്യം ചെയ്തു. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ അ​ന്വേ​ഷ​ണ​ത്തി​​​​െൻറ വ​ഴി​മാ​റ്റ​ാനെ ഉ​പ​ക​രി​ക്കൂ. വീട്ടിലും താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസിലാകുന്നില്ല. പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, താൻ ജസ്നയുടെ കാമുകനല്ലെന്ന് സുഹൃത്തും വ്യക്തമാക്കി. ജസ്ന തനിക്ക് അയച്ച സന്ദേശങ്ങളെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. മരിക്കാൻ പോകുന്നുവെന്നായിരുന്നു സന്ദേശം. ഇത്തരം സന്ദേശങ്ങൾ മുമ്പും ജസ്ന തനിക്ക് അയച്ചിട്ടുണ്ടെന്നും സുഹൃത്ത് വാർത്താ ചാനലുകളോട് വ്യക്തമാക്കി.  

ജസ്​ന മലപ്പുറത്ത് എത്തിയിരുന്നുവെന്ന് വിവരം
ജസ്​നയെ മലപ്പുറത്ത് കണ്ടതായി വിവരം ലഭിച്ചു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പരിശോധന നടത്തി.  

മേയ് മൂന്നിന് രാവിലെ 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജസ്നയെ കണ്ടതായാണ് പൊലീസിന് ലഭിച്ച സൂചനകൾ.  ദീർഘദൂരയാത്ര‌ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവർ ദീർഘനേരം സംസാരിക്കുന്നത് പാർക്കിലെ ചിലർ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്.  തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.  

സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാർക്കിലെത്തിയതാകാനാണ് സൂചന. 
അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും. 

നിർമാണത്തിലിരിക്കുന്ന വീട്ടിൽ പരിശോധന
ജ​സ്​​ന​യു​ടെ പി​താ​വി​​നു പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് കഴിഞ്ഞദിവസം​ പ​രി​ശോ​ധ​ന നടത്തിയിരുന്നു. മു​ണ്ട​ക്ക​യ​ത്തി​ന​ടു​ത്ത്​ ഏ​ന്ത​യാ​റി​ലെ കെ​ട്ടി​ട​ത്തി​‍​​െൻറ ക​ക്കൂ​സ്​ മു​റി​യി​ൽ മ​ണ്ണ്​ നീ​ക്കി​യ നി​ല​യി​ലാ​ണ്. എ​ന്നാ​ൽ, ഇ​ത്​ അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഭാ​ഗ​മ​ല്ലെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം. സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​െ​ല്ല​ന്നും അ​വ​ർ പ​റ​യു​ന്നു. ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന.  

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്ന ചി​ല ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്ത ​ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ ‘ദൃ​ശ്യം’ സി​നി​മ മോ​ഡ​ൽ പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന്​ ക​രു​തി വ്യാ​ഴാ​ഴ്​​ച  നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ ​​സ്ഥ​ല​ത്ത്​ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. സ്​​കാ​ന​ർ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി കാ​ത്തി​രു​ന്ന​വ​ർ പൊ​ലീ​സ്​ എ​ത്താ​തി​രു​ന്ന​തോ​ടെ വൈ​കീ​ട്ട്​ മ​ട​ങ്ങി. പൊ​ലീ​സ്​ ര​ണ്ടു​ദി​വ​സം മു​മ്പ് ഇ​വി​ടെ​യെ​ത്തി​യെ​ന്നും കെ​ട്ടി​ട​ത്തി​​െൻറ ഉ​ള്ളി​ൽ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ചു. ഇൗ  ​വീ​ടി​​​െൻറ നി​ർ​മാ​ണം ജ​സ്​​ന​യെ കാ​ണാ​താ​കു​ന്ന​തി​നും ര​ണ്ടു​മാ​സം മു​മ്പ്​ ത​ന്നെ നി​ല​ച്ച​താ​ണ്. വീ​ട്ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടി​രി​ക്കു​മോ എ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്ന​വ​ത്രേ ത​റ​കു​ഴി​ച്ചു​ള്ള പ​രി​ശോ​ധ​ന. ​െപാ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​വ​രം ശേ​ഖ​രി​ക്കാ​നാ​യി​െ​വ​ച്ച പെ​ട്ടി​യി​ൽ​നി​ന്ന്​ കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​തെ​ന്നു​മ​റി​യു​ന്നു.   ​

അ​തേ​സ​മ​യം, പൊ​ലീ​സി​േ​ൻ​റ​ത്​​ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണെ​ന്ന്​ ജ​സ്​​ന​യു​ടെ പി​താ​വ്​ ജ​യിം​സ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ അ​ന്വേ​ഷ​ണ​ത്തി​​​െൻറ വ​ഴി​മാ​റ്റ​ത്തി​നേ ഉ​പ​ക​രി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​സ്​​ന​യു​ടെ ഫോ​ണി​ൽ​നി​ന്ന്​ അ​യ​ച്ച​തും വ​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ൺ​വി​ളി​ക​ളും വീ​ണ്ടെ​ടു​ത്ത പൊ​ലീ​സി​ന്​ ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ്​ സൂ​ച​ന. അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ട​ു​ത​ൽ കാ​ര്യ​ങ്ങ​ൾ  പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.  ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ഫോ​ൺ സ​േ​ന്ദ​ശം വീ​ണ്ടെ​ടു​ക്കാ​ൻ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ സൈ​ബ​ർ വി​ദ​ഗ്​​ധ​ര​ു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​വ ക​ണ്ടെ​ത്താ​നാ​യ​ത്.  ജ​സ്​​​ന​യു​ടെ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ്​ ബു​ധ​നാ​ഴ്​​ച ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

ജ​സ്​​ന​യു​ടെ ഫോ​ണി​ൽ​നി​ന്ന്​ ല​ഭി​ച്ച സ​ന്ദേ​ശ​ങ്ങ​ളു​മാ​യി  ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം സൂ​ച​ന ന​ൽ​കി. ​തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന​ക​ള​ന​ു​സ​രി​ച്ച്​ സു​ഹൃ​ത്തി​നെ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു. മ​റ്റു​ള്ള അ​ടു​പ്പ​ക്കാ​രി​ലേ​ക്കും അ​േ​ന്വ​ഷ​ണം നീ​ളു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. സ​ന്ദേ​ശ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും ല​ഭി​ച്ച മൊ​ഴി​ക​ളി​ലു​മു​ള്ള വൈ​രു​ധ്യ​വും അ​ന്വേ​ഷി​ക്കും. പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ഇ​നി​യും വി​ളി​പ്പി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഐ.ജി മനോജ് എബ്രഹാമി‍​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്​ അന്വേഷിക്കുന്നത്​. 

മാർച്ച് 22ന്​ മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന വീട്ടില്‍ നിന്നിറങ്ങി എന്നാണ് ബന്ധുക്കളുടെ മൊഴി. തൊട്ടടുത്ത ദിവസം  പിതാവ്​ പൊലീസില്‍ പരാതി നല്‍കി. ആദ്യദിവസങ്ങളിൽ അന്വേഷണം മന്ദഗതിയാലായിരുന്നു. വെച്ചൂച്ചിറ പൊലീസും എരുമേലി പൊലീസും അന്വേഷണത്തിൽ വീഴ്​ചവരുത്തിയെന്നാണ്​ പരാതി.  വിവരങ്ങൾ ലഭിക്കാൻ പൊലീസ്​ പലയിടത്തും ബോക്​സുകൾ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന്​ കിട്ടിയ ചിലവിവരങ്ങളും ​ അ​േന്വഷിക്കുന്നുണ്ട്​. വൈകാതെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുമെന്നും പലരും നിരീക്ഷണത്തിലാണെന്നും പൊലീസ്​ അറിയിച്ചു.
 

Tags:    
News Summary - Police Mentally Assualting, says Father James, of Jasna-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT