നീട്ടിയ മുടി വെട്ടിക്കുന്ന കലാപരിപാടി പൊലീസിൽ വേണ്ട –ഡി.ജി.പി 

കോഴിക്കോട്: മുടി നീട്ടിയ പിള്ളേരെ കാണു​േമ്പാൾ അത് വെട്ടിക്കുന്ന പോലുള്ള കലാപരിപാടികൾ  കേരള പൊലീസിന് ചേർന്നതല്ലെന്ന് ഡി.ജി.പി ലോക്നാഥ് ​െബഹ്റ. 

പൊലീസ്​ അസോസിയേഷൻ സമ്മേളനത്തി​​​െൻറ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം. എത്ര നല്ലകാര്യങ്ങൾ ചെയ്താലും ഏതെങ്കിലും ഓഫിസർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകൾ  സേനയെ മൊത്തത്തിൽ കളങ്കപ്പെടുത്തും. ഇതിനുള്ള അവസരങ്ങൾ കഴിയുന്നതും ഒഴിവാക്കണം.  മോശമായി പെരുമാറുന്ന സേനാംഗങ്ങളെ നിയന്ത്രിക്കാൻ സബ് ഇൻസ്പെക്ടമാർ മുതലുള്ള   ഓഫിസർമാർ തയാറാകണം. ജിഹാദി ​പ്രവർത്തനങ്ങൾ സംസ്​ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ  സേനയിൽ കമാൻഡോകളെ ഉപയോഗിക്കണം. പോക്സോ കേസുകളുടെ അന്വേഷണം കൂടുതൽ  കാര്യക്ഷമമാക്കണമെന്നും ഡി.ജി.പി പറഞ്ഞു. പൊലീസുകാരുടെ കുട്ടികൾക്ക് പഠിക്കുന്നതിനായി  പൊലീസ് അസോസിയേഷ​​െൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജ്, എൻജിനീയറിങ്​ കോളജ്,  നഴ്സിങ്​ കോളജ് എന്നിവ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം നടത്തണമെന്നും അദ്ദേഹം  പറഞ്ഞു.

Tags:    
News Summary - police must work hard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.