കോതമംഗലം: അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീടിന്റെ വാതിലിൽ നോട്ടീസ് പതിച്ച് പൊലീസ്. കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സമരവുമായി ബന്ധപ്പെട്ട കേസുകളുടെ നടപടികളുടെ ഭാഗമായാണിത്.
മാത്യു കുഴൽനാടൻ എം.എൽ.എയുടെ പൈങ്ങോട്ടൂർ ആയങ്കരയിലെ വീടിന്റെ മുൻവാതിലിലാണ് ശനിയാഴ്ച ഉച്ചക്ക് നോട്ടീസ് പതിച്ചത്. ഈ സമയം എം.എൽ.എ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും എത്തിയ ഉദ്യോഗസ്ഥൻ ആരെയും വിളിക്കാതെ അടഞ്ഞുകിടന്ന വാതിലിൽ മൂന്ന് നോട്ടീസുകൾ പതിച്ച് മടങ്ങുകയായിരുന്നു.
മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10ന് ഹാജരാകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.