മലപ്പുറം: പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും സായുധസേനാംഗങ്ങള്‍ക്ക് പൊലീസ് കോൺസ്റ്റബിള്‍ ഡിക്ലറേഷന്‍ ലഭിച്ചില്ല. തൃശൂർ കെപ്പ ഐ.പി.ആർ.ടി.സിയിൽനിന്ന് ഒക്ടോബറില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എം.എസ്.പിയിലെ സേനാംഗങ്ങളാണ് ബറ്റാലിയന് ഉത്തരവ് കിട്ടാതെ പ്രതിസന്ധിയിലായത്. മുന്നൂറിലധികം പേര് നിയമനാംഗീകരം കാത്ത് നിൽക്കുന്നു. എം.എസ്.പി കമാന്‍ഡൻറ് അടക്കം ഇടപെടലുകള്‍ നടത്തിയിട്ടും പരിഹാരമായിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
ഐ.പി.ആര്.ടി.സി, കേരള പോലീസ് അക്കാദമി, എസ്.എ.പി, ആര്.ആര്.എഫ്, കെ.എ.പി ഒന്നുമുതല്‍ അഞ്ചുവരെ ബറ്റാലിയനുകള്‍ എന്നിവിടങ്ങളായി ഏകീകൃതമായ പരിശീലനം പൂര്‍ത്തിയാക്കിയ മറ്റു ബാച്ചുകള്ക്കെല്ലാം നിയമനമായെങ്കിലും പുറത്തുനിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ എം.എസ്.പിക്കാരോട് മാത്രമാണ് അവഗണനയെന്ന് പരാതി ഉയർന്നിരിക്കുകയാണ്. ഫയറിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ക്ക് റീ ടെസ്റ്റിനു പോലും സംവിധാനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.