കൊച്ചി: മാതാവിെൻറ ചികിത്സ സഹായത്തിന് സ്വരൂപിച്ച പണത്തിെൻറ പേരിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പിലും കൂട്ടരും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയില്‍ ഫിറോസ് ഉൾപ്പെടെ ചേരാനെല്ലൂര്‍ പൊലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടർന്ന് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവെന്ന് പ്രതികള്‍ സമ്മതിച്ചതായും എ.സി.പി കെ. ലാല്‍ജി പറഞ്ഞു.
അതേസമയം, ഭീഷണിപ്പെടുത്തിയെന്ന പെണ്‍കുട്ടിയുടെ ആരോപണം നിഷേധിച്ചു. ലഭിച്ച തുകയില്‍ ഒരുവിഹിതം മറ്റു രോഗികളുടെ ചികിത്സയ്ക്കായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരിച്ചു.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്. മാതാവ് രാധയുടെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ കഴിയാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ കരഞ്ഞുകൊണ്ട് സഹായാഭ്യർഥന നടത്തിയ വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒന്നേകാല്‍ കോടിയിലേറെ രൂപ എത്തിയിരുന്നു.
ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യർഥിച്ച് വർഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. പിന്നീട് വര്‍ഷക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും എത്തി. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ 1.35 കോടി രൂപയോളമാണ് വർഷക്ക് ലഭിച്ചത്. ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ സഹായാഭ്യർഥന ഷെയർ ചെയ്തിരുന്നു.
പിന്നീട് ലഭിച്ച പണത്തിെൻറ പേരിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നു പറഞ്ഞ് വർഷ ഫേസ്ബുക്കിൽ എത്തി. അമ്മയുടെ ചികിത്സക്ക് ലഭിച്ച തുകയിൽനിന്ന് അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണമെന്നാണ് പറയുന്നത്. ഒട്ടേറെപ്പേർ ഭീഷണിപ്പെടുത്തുന്നുണ്ട്. അമ്മയുടെ ആദ്യഘട്ട പരിശോധനകൾ പോലും കഴിഞ്ഞിട്ടില്ല.
ചികിത്സക്ക് ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽതന്നെ തുടരേണ്ടതുണ്ട്. തനിക്ക് ലഭിച്ചതിൽനിന്ന് ഗോപിക എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ പണം നൽകിയിരുന്നു. ഗോപിക ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്. തെൻറ അമ്മയുടെ ചികിത്സക്ക് ഇനിയും പണം ആവശ്യമുണ്ട്. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടരുടെ കടന്നുവരവെന്നും വർഷ വ്യക്തമാക്കിയിരുന്നു.
തുടർന്ന് കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അന്വേഷണത്തിന് നിർദേശിച്ചു. എ.സി.പി കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം എസ്.ഐ ലിജോ ജോസഫിൻെറ നേതൃത്ത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.