മഞ്ചേരിയിലും കാരാപറമ്പിലും പോപുലർ ഫ്രണ്ട് സ്ഥാപനങ്ങളിൽ പൊലീസ് റെയ്​ഡ്

മഞ്ചേരി: മഹാരാജാസ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട്​ നിയന്ത്രണത്തിലുള്ള മഞ്ചേരിയിലെ സത്യസരണിയിലും പുൽപറ്റ കാരാപറമ്പിലുള്ള ഗ്രീൻവാലിയിലും പൊലീസ് പരിശോധന നടത്തി. പോപുലർ ഫ്രണ്ടി​​െൻറയും പോഷക സംഘടനകളുടേയും ചില നേതാക്കളുടെ വീട്ടിലും പരിശോധന നടന്നു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, പെരിന്തൽമണ്ണ ഡിവൈ.എസ്പി എം.പി. മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടിടത്തും പരിശോധന.

കൂടാതെ പുത്തനത്താണിയിലെ മലബാർ ഹൗസിലും തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മഞ്ചേരി, വണ്ടൂർ, മലപ്പുറം സി.ഐമാരും ഇവിടങ്ങളിലെ എസ്.ഐമാരുമാണ് മഞ്ചേരിയിലെ പരിശോധന സംഘത്തിലുണ്ടായിരുന്നത്​. രാവിലെ 11ഒാെട ആരംഭിച്ച പരിശോധന രണ്ട്​ മണിക്കൂറോളം നീണ്ടു. പരിശോധയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ചില കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്നാണ് വിവരം. 

മഞ്ചേരി ചെരണിയിൽ പ്രവർത്തിക്കുന്ന സത്യസരണി ഇസ്​ലാം സ്വീകരിച്ച് എത്തുന്നവർക്ക് മതകാര്യങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രമാണ്. മൂന്ന്​ മാസം വരെ താമസിച്ച് അന്തേവാസികൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. അന്തേവാസികളെയും സന്ദർശകരെയും കുറിച്ച വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. കാരാപറമ്പിലെ ഗ്രീൻവാലി പോപുലർ ഫ്രണ്ട്, എൻ.ഡി.എഫ് സംഘടനകളുടെ നിയന്ത്രണത്തിലുള്ളതാണ്. ഇവിടെ തൊഴിൽ പരിശീലനങ്ങളും മറ്റുമാണ് നടക്കുന്നത്. രണ്ടു സ്ഥാപനങ്ങളിലും പൊലീസും വിജിലൻസും പലതവണ നേരത്തെയും പരിശോധന നടത്തിയിട്ടുണ്ട്. 

Tags:    
News Summary - Police Raids in popular front of india Institutions in kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.