അഗളി: വ്യാജ ഏറ്റുമുട്ടലാണ് അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയിൽ നടന്നതെന്ന വിവാദം കത്ത ിപ്പടരുന്നതിനിടെ ആക്രമണത്തിെൻറ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. നാല് മാവോവാദിക ൾ വെടിയേറ്റ് മരിച്ച സംഭവം പൊലീസിെൻറ സൃഷ്ടിയാെണന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി അ ടക്കം തുറന്നടിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.
തിങ്കളാഴ്ച കൊല്ലപ്പെട്ട മാവോ വാദികളുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചൊവ ്വാഴ്ച പുലർച്ച സംഭവസ്ഥലത്തെത്തിയപ്പോൾ മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിെൻറ ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. സബ് കലക്ടർ, പാലക്കാട് എസ്.പി, മണ്ണാർക്കാട് ഡി.എഫ്.ഒ, ഡോക്ടർമാർ, ഫോറൻസിക്, സയൻറിഫിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയശേഷമാണ് മാവോവാദികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്.
തുടർന്ന് തണ്ടർബോൾട്ട് കമാൻഡോ സംഘം ഇവർക്ക് സുരക്ഷാ കവചമൊരുക്കുകയും പ്രത്യാക്രമണം നടത്തുകയുമായിരുന്നു. തണ്ടർബോൾട്ടിെൻറ നിർദേശപ്രകാരം ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിനെ തുടർന്ന് ഒന്നേമുക്കാൽ മണിക്കൂർ വനത്തിൽ നിലത്ത് കമിഴ്ന്ന് കിടക്കേണ്ടി വന്നിരുന്നു. മാവോവാദി സംഘത്തിൽ ശേഷിച്ചിരുന്ന മണിവാസകം അടക്കമുള്ള മൂന്നു പേരാണ് ആക്രമണം നടന്ന് 18 മണിക്കൂറിനുശേഷം സംഭവസ്ഥലത്തിനടുത്തെത്തി വെടിയുതിർത്തത്. തങ്ങളുടെ ഭാഗത്തുണ്ടായ ആൾനാശത്തിന് എങ്ങനെയും പ്രതികാരം ചെയ്യുക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
തണ്ടർബോൾട്ട് സംഘത്തിെൻറ തിരിച്ചടിയിൽ മണിവാസകം കൊല്ലപ്പെടുകയും ദീപക്, ചന്ദ്രു എന്നിവർ രക്ഷപ്പെടുകയുമായിരുന്നു.
മാവോവാദികൾ 30 റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ്
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സംഘത്തിെൻറ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദികൾ 30 റൗണ്ട് വെടിയുതിർത്തെന്ന് ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ നിഗമനം. സ്ഥലം സന്ദർശിച്ച ഉത്തര മേഖല ഐ.ജി അശോക് യാദവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് വിശദ പരിശോധനക്ക് ശേഷം ഇത്തരമൊരു നിഗമനത്തിലെത്തിയത്. മാവോവാദികൾ വെടിയുതിർെത്തങ്കിലും തണ്ടർബോൾട്ട് സംഘത്തിന് പരിക്കേറ്റില്ല. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്നും വിലയിരുത്തി.
അതേസമയം, കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകെൻറയും ബന്ധുക്കള്‍ റീ പോസ്റ്റ്മോർട്ടം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യമുന്നയിച്ച് പാലക്കാട് ജില്ല സെഷൻസ് കോടതിയിൽ ഇവർ ഹരജി നൽകി. രേഖകൾ ലഭിച്ചശേഷം റീ പോസ്റ്റ്മോർട്ടമടക്കമുള്ള നടപടികൾക്കായി കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.