തിരൂരങ്ങാടി: ഇന്ധന വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് പൊലീസ് എടുത്തുമാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബോർഡാണ് ബി.ജെ.പി പ്രവർത്തകരുടെ പരാതിയെ തുടർന്ന് നീക്കിയത്. ബി.ജെ.പിയുടെ അടിമകളായി തിരൂരങ്ങാടി പൊലീസ് മാറിയെന്നും മണ്ഡലത്തിൽ ഇതേ ഫ്ലക്സ് 100 എണ്ണം സ്ഥാപിക്കുമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ബുഷുറുദ്ദീൻ തടത്തിൽ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് കാച്ചടി ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റി ദേശീയ പാതയോരത്ത് കാച്ചടിയിൽ ബോർഡ് സ്ഥാപിച്ചത്. ക്രിക്കറ്റ് കളിക്കാരൻ സെഞ്ച്വറി അടിച്ച് നിൽക്കുന്ന ചിത്രത്തിൽ തല മോദിയുടേതാണ്. 'പെട്രോൾ വില 100' എന്നും ഇതിലുണ്ട്.
ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്ന് ബോർഡ് എടുത്ത് മാറ്റാൻ തിരൂരങ്ങാടി പൊലീസ് യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയെങ്കിലും അവർ വിസമ്മതിച്ചു.
തർക്കം രൂക്ഷമായതോടെ തിരൂരങ്ങാടി സി.ഐ സുനിൽകുമാറിെൻറ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മോഹനൻ വെന്നിയൂർ, അലിമോൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വിജീഷ് എന്നിവരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ബുധനാഴ്ച രാത്രി പൊലീസ് എടുത്ത് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.