ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധമുണ്ടാകാമെന്ന് പൊലീസ്; ജാമ്യം നൽകരുത്

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആരോപണം. മയക്കുമരുന്നു കടത്തില്‍ വ്‌ളോഗര്‍ സഹോദരന്മാരായ എബിന്‍ ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്നു പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതികള്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

ആർ.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്‌ളോഗര്‍ സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. കേസില്‍ പ്രതികള്‍ക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മയക്കുമരുന്ന് ബന്ധം ഉള്‍പ്പെടെ വിവരിച്ചത്. ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുക എന്നാണ് പൊലീസിന്റെ വാദം. 

Tags:    
News Summary - Police say e-bullet brothers may have drug dealing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.