കോഴിക്കോട്: നികുതിവെട്ടിച്ച് ട്രെയിനിൽ കടത്തിയ 30 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. മംഗള എക്സ്പ്രസിലെ യാത്രക്കാരായ രാജസ്ഥാൻ സ്വദേശികളിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) ആഭരണം പിടികൂടിയത്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അംഗങ്ങളായ ഹെഡ് കോൺസ്റ്റബ്ൾ വി.പി. മഹേഷ് കുമാർ, കോൺസ്റ്റബ്ൾ സി. അബ്ബാസ് എന്നിവർ കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ പരിശോധന നടത്തെവ സംശയം തോന്നി രാജസ്ഥാൻ സ്വദേശി ജഗറാമിെൻറ (19) ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കണ്ടത്.
തുടർന്ന് ഇയാളിൽനിന്ന് കിട്ടിയ വിവരമനുസരിച്ച് മറ്റൊരു കമ്പാർട്ട്മെൻറിൽ യാത്രെചയ്യുന്ന സഹോദരൻ വസ്നാറാമിനെയും (25) പിടികൂടി. ഇരുവരിൽനിന്നുമായി 13 കോടിയിലേറെ രൂപ വിലവരുന്ന 30.733 കിലോഗ്രാം ആഭരണങ്ങളാണ് കണ്ടെത്തിയത്.
ആഭരണങ്ങൾ മുംബൈയിൽനിന്ന് തൃശൂരിലെ മൊത്ത വിതരണ കേന്ദ്രത്തിലേക്കുള്ളതാെണന്ന് അറിയിച്ചെങ്കിലും മുഴുവൻ സ്വർണത്തിനും നികുതി അടച്ചതിെൻറ രേഖകൾ ഹാജരാക്കാൻ ആയില്ല. തുടർന്ന് ഇരുവരെയും കോഴിക്കോട് ആർ.പി.എഫ് ഓഫിസിൽ എത്തിച്ച് ജി.എസ്.ടി ഇൻറലിജൻസ് സ്ക്വാഡിന് കൈമാറി. ജി.എസ്.ടി ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ബില്ലിലും അനുബന്ധ രേഖകളിലും അപാകത കണ്ടെത്തി. ഇൻവോയ്സും ഇല്ലെന്ന് വ്യക്തമായി. 77.5 ലക്ഷം രൂപ പിഴ ഈടാക്കി ആഭരണം വിട്ടുനൽകുകയായിരുന്നു.
ഇൻറലിജൻസ് ഡി.സി.എം ദിനേശ്കുമാർ, സ്ക്വാഡിലെ എ.സി ടി.വി. പ്രമോദ്, എ.എസ്.ടി.ഒമാരായ കെ.എസ്. സിജീഷ്, സുഹൈൽ, ജീവനക്കാരൻ രഞ്ജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.