മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ പൊലീസ് 67 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചൊവ്വാഴ്ച രാവിലെ ഏഴിന് ദുബൈയില്‍നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിലിറങ്ങിയ തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദാണ് (62) 964 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്ത് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 67 ലക്ഷം രൂപ വിലവരും. കാരിയറായ മുഹമ്മദ് റഷീദിന് സംഘം 85,000 രൂപയാണ് ഓഫർ ചെയ്തത്.
ദുബൈയിൽ ജോലി ചെയ്യുന്ന അൻസാറാണ് സ്വർണം കൊടുത്തുവിട്ടത്. പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരന് പറഞ്ഞു. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍നടപടികള്‍ക്കായി പ്രിവന്റിവ് കസ്റ്റംസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സാധാരണ ഇത്തരം കേസുകള്‍ കസ്റ്റംസിന് കൈമാറുകയാണ് പൊലീസ് ചെയ്യാറുള്ളത്. എന്നാല്‍, പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേസായതിനാല്‍ തുടര്‍നടപടികള്‍ പൊലീസിന് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.